- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ ജനനേന്ദ്രീയം ഉദ്ധരിച്ച് നിന്നത് 30 മണിക്കൂര്‍; ചികിത്സാപ്പിഴവെന്ന് കണ്ടെത്തൽ; സഹിക്കാൻ കഴിയാതെ ചെയ്തത്; ഒടുവിൽ ഇടപ്പെട്ട് ഭരണകൂടം
മാഡ്രിഡ്: യുവാവിന്റെ ജനനേന്ദ്രീയം ഉദ്ധരിച്ച് നിന്നത് ഏറെ ആശങ്കപ്പെടുത്തി. തുടര്‍ച്ചയായ 30 മണിക്കൂര്‍ ആണ് ഉദ്ധരിച്ച് നിന്നത്. സ്പെയിനിലെ വലെന്‍സിയയിലാണ് സംഭവം നടന്നത്. 36കാരനായ യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാപ്പിഴവാണ് ഈ അവസ്ഥയ്ക്ക് കാരണമായി മാറിയത്.
പ്രിയാപിസം എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ തേടിയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ചില്ല എന്നാണ് യുവാവിന്റെ പരാതി. വലെന്‍സിയയിലെ അല്ബൈദയിലെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഒന്റിനിയന്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യൂറോളജിസ്റ്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നു.
ചികിത്സ വൈകുന്നതായുള്ള പരാതിയെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. മൂന്നാമത്തെ ആശുപത്രിയിൽ എത്തിയപ്പോൾ 20 മണിക്കൂറിലധികമായി ഉദ്ധാരണം തുടരുകയായിരുന്നു.
ആശുപത്രി വിട്ട് തിരിച്ചെത്തി വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു, ഇത് വിജയിക്കാതെ വന്നതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരന്നു. ഇതിന് പിന്നാലെയാണ് യുവാവ് കോടതിയെ സമീപിച്ച് നിയമപോരാട്ടം ആരംഭിച്ചത്. നാല് വര്‍ഷത്തോളമാണ് നിയമപോരാട്ടം മുന്നോട്ട് പോയത്. ഒടുവില്‍ വലെന്‍സിയയിലെ പ്രാദേശിക ഭരണകൂടം യുവാവിനും ഭാര്യക്കും നഷ്ടപരിഹാരം നല്കാന് തീരുമാനിക്കുകയായിരുന്നു. 49,104 യൂറോയാണ് യുവാവിന് നഷ്ടപരിഹാരമായി വിധിച്ചത്.