- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവല്‍ ഓഫീസില്‍ ഡോ. മെഹ്‌മെത് ഓസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണ സംഭവങ്ങള്‍; ഡോ. ഓസിന്റെ കുടുംബാംഗം കുഴഞ്ഞുവീണു; ചടങ്ങ് പെട്ടെന്ന് അവസാനിപ്പിച്ച് ട്രംപിന്റെ ഇടപെടല്‍
മെഹ്‌മെത് ഓസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണ സംഭവങ്ങള്‍
വാഷിംഗ്ടണ്‍ ഡിസി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഓവല്‍ ഓഫീസിലെ ഡോ. മെഹ്‌മെത് ഓസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണ സംഭവങ്ങള്‍. സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കവെ ഡോ. ഓസിന്റെ യുവ കുടുംബാംഗം കുഴഞ്ഞുവീണത് പരിഭ്രാന്തി പരത്തി. ട്രംപിന് കീഴിലുള്ള സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസിന്റെ അഡ്മിനിസ്‌ട്രേറ്ററായി ഡോ. മെഹ്‌മെത് ഓസ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഡോ. ഓസിന്റെ അടുത്ത ബന്ധു ബോധംകെട്ടു വീണത്.
ഓവല്‍ ഓഫീസില്‍ ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പങ്കെടുത്ത ചടങ്ങിനിടെ ഓസിന്റെ 11 വയസ്സുള്ള പേരക്കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. പ്രസിഡന്റ് ട്രംപ് മാധ്യമ പ്രവര്‍ത്തകരുമായുള്ള ചോദ്യോത്തര വേള പെട്ടെന്ന് അവസാനിപ്പിച്ച് ചടങ്ങ് വെട്ടിച്ചുരുക്കുകയായിരുന്നു.
ചടങ്ങിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി കുഴഞ്ഞുവീണത്. ചടങ്ങ് പെട്ടെന്ന് അവസാനിപ്പിച്ചു. വൈറ്റ് ഹൗസ് സഹായികള്‍ മാധ്യമപ്രവര്‍ത്തകരോട് അതിവേഗം മുറിക്ക് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ യുവ കുടുംബാംഗം സുഖമായിരിക്കുന്നുവെന്ന വിവരവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
റഷ്യ-യുക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍, ഇറാന്റെ ആണവ പദ്ധതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് ട്രംപിന്റെ മറുപടിക്കായി മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരിക്കവെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍.