ദുബായ്: ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടോ. ദുബായിലാണ് റെക്കോര്‍ഡ് വിലയുള്ള ഈ കാപ്പി ലഭിക്കുക. ഒരു കപ്പ് കാപ്പിക്ക് 2,500 ദിര്‍ഹം അതായത് എകദേശം 60,000 ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. ഗിന്നസ് ലോക റെക്കോഡില്‍ ഇടം നേടിയ ഈ കാപ്പി ദുബായ് ഡൗണ്‍ ടൗണിലെ റോസ്റ്റേഴ്സ് എന്ന ഇമിറാത്തി കോഫി ഷോപ്പിലാണ് ലഭിക്കുക.

അപൂര്‍വമായ പനാമന്‍ ഗീഷ ബീന്‍സ് ഉപയോഗിച്ചാണ് കാപ്പിയുണ്ടാക്കുന്നത്. പുഷ്പങ്ങളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സത്ത് കാപ്പിക്ക് വേറിട്ട രുചി നല്‍കുന്നു. കാപ്പിക്കൊപ്പം ടിറാമിസു, ചോക്ലെറ്റ്, ഐസ്‌ക്രീം എന്നിവയും നല്‍കും.

ഉന്നതനിലവാരമുള്ള കാപ്പിക്ക് പേരുകേട്ട സ്ഥലമാണ് ദുബായ്. എമിറേറ്റിന്റെ വളര്‍ച്ചയാണ് ഈ റെക്കോഡിലൂടെ തെളിയുന്നതെന്ന് റോസ്റ്റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ കൊണ്‍സ്റ്റാന്റിന്‍ ഹര്‍ബസ് പറഞ്ഞു.