- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിലെ കുട്ടിയോട് ചോദ്യം ചോദിച്ച അധ്യാപകൻ; ഉത്തരം കിട്ടാതെ വന്നതോടെ ചിരി; 'കരണം' അടിച്ചുപൊട്ടിച്ച് ടീച്ചർ; ഇതെല്ലാം പുറത്തറിഞ്ഞ സ്കൂൾ അധികൃതർ ചെയ്തത്
ലണ്ടൻ: സഹപാഠിയെ നോക്കി ചിരിച്ചതിന് വിദ്യാർത്ഥിയെ കരണത്തടിച്ച് ശിക്ഷിച്ച കമ്പ്യൂട്ടർ സയൻസ് അധ്യാപകന് ഇംഗ്ലണ്ടിൽ ഇനി പഠിപ്പിക്കാൻ അനുമതിയില്ല. ഹാംഷെയറിലെ കോവ് സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന ബെർണാഡ് അക്വിലീനയെയാണ് അധ്യാപനവൃത്തിയിൽ നിന്ന് വിലക്കിയിരിക്കുന്നത്. ഇന്റേണൽ എൻക്വയറി, ഡിസിപ്ലിനറി ഹിയറിംഗ് എന്നിവക്ക് ശേഷമാണ് ഈ നടപടി. 2024 മെയ് മാസത്തിൽ തന്നെ ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.
2024 ഫെബ്രുവരി 5-നാണ് സംഭവം നടന്നത്. ക്ലാസ്സിലെ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ ബുദ്ധിമുട്ടിയ സഹപാഠിയെ നോക്കി വിദ്യാർത്ഥി ചിരിച്ചതാണ് പ്രകോപനമായത്. തുടർന്ന് അധ്യാപകനായ ബെർണാഡ് അക്വിലീന വിദ്യാർത്ഥിയുടെ അടുത്തേക്ക് ചെന്ന്, "നീ ബഹുമാനമില്ലാതെ പെരുമാറുന്നുണ്ടെങ്കിൽ എനിക്കും അങ്ങനെ പെരുമാറാമല്ലോ" എന്ന് പറഞ്ഞ ശേഷം കരണത്തടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ എട്ട് വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ശരിയാണെന്ന് ബോധ്യപ്പെട്ടു.
ഒരു അധ്യാപകനെന്ന നിലയിൽ ചിന്തിക്കാതെ പ്രവർത്തിച്ചതാണ് ബെർണാഡിന് വിനയായത്. കുട്ടികളെ ഇത്തരം പ്രവൃത്തികൾ വേദനിപ്പിക്കുമെന്നും അധ്യാപനത്തിന് ഗുരുതരമായ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാളെ ജോലിയിൽ നിന്ന് വിലക്കിയിരിക്കുന്നത്.