- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയും കാറ്റും; അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം
മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം
ബോസ്റ്റണ്‍: അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ഹൈവേയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂ ബെഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൊക്കാറ്റ ടിബിഎം 700 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ബോസ്റ്റണില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഡാര്‍ട്ട്മൗത്ത് എന്ന് സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയുമാണ് അപകടമുണ്ടാകാന്‍ കാരണമായി കണക്കാക്കുന്നത്.
കനത്ത മഴയും കാറ്റും മൂലം വിമാനം തിരികെ ന്യൂ ബെഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരിക്കാമെന്നും എന്നാല്‍ വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലയെന്നും മസാച്യുസെറ്റ്‌സ് പൊലീസ് പറഞ്ഞു. അപകട സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.