- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയുമായി നടക്കാൻ ഇറങ്ങി; പെട്ടെന്നൊരു സൂപ്പർ കാറിന്റെ വരവ്; തോക്കുമായി ചാടിയിറങ്ങി യുവതി; കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ച് യുവാവ്; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
ഫ്ലോറിഡ: അയൽവാസികൾക്ക് നേരെ തോക്കുമായി ഭീഷണിപ്പെടുത്തിയ യുവതി ഫ്ലോറിഡയിൽ അറസ്റ്റിൽ. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലീ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഈ സംഭവം സംബന്ധിച്ച് വിശദാംശങ്ങൾ സഹിതം ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 26-ന് ലേ ഏക്കറിൽ വെച്ചാണ് സംഭവം നടന്നത്. 23-കാരിയായ എസ്മെരെൽഡ ക്രൂസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രൂസിന്റെ കാറിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, നായയുമായി നടക്കാനിറങ്ങിയ ഒരു യുവാവിനും കുടുംബത്തിനും നേരെ അവർ തോക്ക് ചൂണ്ടുന്നത് കാണാം. റോഡിൽ പാർക്ക് ചെയ്തിരുന്ന പോർഷെ കാറിൽ നിന്നിറങ്ങിയ യുവതിയുമായി യുവാവിന് തർക്കമുണ്ടായി.
ഇതിനിടെ യുവതി പോക്കറ്റിൽ നിന്ന് തോക്ക് വലിച്ചെടുത്ത് യുവാവിന് നേരെ ചൂണ്ടുകയായിരുന്നു. സംഭവം കണ്ടതോടെ യുവാവ് തന്റെ കുടുംബത്തെയും നായയെയും സംരക്ഷിക്കാൻ ശ്രമിച്ചു. "എൻ്റെ കാറിൻ്റെ മുന്നിൽ ചാടരുത്" എന്ന് യുവതി ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് യുവതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇത്തരം അക്രമ സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.




