- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസിനെ തന്നെ കാര്യമായി ബാധിക്കുമോ എന്ന പേടി; വിനോദസഞ്ചാരികൾക്ക് ഭയങ്കര കൺഫ്യൂഷൻ; ആ തീരുമാനം പുന:പരിശോധിക്കാൻ തായ്ലാൻഡ് സർക്കാർ
ബാങ്കോക്ക്: മദ്യപാനം നിയന്ത്രിക്കാനുള്ള തായ്ലൻഡിന്റെ കർശനമായ തീരുമാനം പുനരിപരിശോധിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന 'ആൽക്കഹോളിക് ബിവറേജ് കൺട്രോൾ ആക്റ്റ്' പ്രകാരം ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മദ്യവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുന്നവർക്ക് 10,000 ബാത്ത് (ഏകദേശം 27,000 രൂപ) വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയാണ് സർക്കാർ പുനരാലോചിക്കുന്നത്.
1972ലെ നിലവിലെ നിയമത്തിൽ വരുത്തിയ ഈ ഭേദഗതിക്കെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. റെസ്റ്റോറന്റുകളുടെയും ബാറുകളുടെയും പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും, ശാന്തമായി മദ്യം കഴിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഓപ്പറേറ്റർമാരുടെ ഈ വാദങ്ങൾ പരിഗണിച്ച്, സർക്കാർ നിലവിലെ തീരുമാനത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരാവുകയായിരുന്നു.




