- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമൂടിയ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കെ തടാകത്തിന് മുകളിലെ ഐസ് പാളിയിൽ നിന്ന് തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു; 4 വയസുകാരന് രക്ഷകയായി പെണ്കുട്ടി
ബെയ്‌ജിങ്: ചൈനയിലെ നിങ്‌സിയ പ്രവിശ്യയിലെ ഒരു പൊതുപാർക്കിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് വയസ്സുകാരനെ രക്ഷിക്കാൻ 13 വയസ്സുള്ള ഒരു പെൺകുട്ടി സ്വന്തം ജീവൻ പണയപ്പെടുത്തി വെള്ളത്തിലിറങ്ങി. ഡിസംബർ 6-നാണ് ഈ ധീരമായ സംഭവം നടന്നത്.
ഐസ് പാളി തകർന്ന് വെള്ളത്തിൽ വീണ കുട്ടിയുടെ അമ്മ പരിഭ്രാന്തരായി നിൽക്കുമ്പോഴാണ് ഭാരം കുറവായ താൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാമെന്ന് പറഞ്ഞ് ഈ സ്കൂൾ വിദ്യാർത്ഥിനി മുന്നോട്ട് വന്നത്. അടുത്തുള്ള താമസക്കാർ നൽകിയ പൈപ്പ് ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവളും വെള്ളത്തിൽ വീണു.
ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്തു. എന്നിട്ടും, സ്വന്തം പേരോ വിവരങ്ങളോ നൽകാതെ നിശബ്ദമായി മടങ്ങിയ ഈ പെൺകുട്ടിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
Next Story




