കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. കാഠ്മണ്ഡുവില്‍ നിന്ന് എത്തിയ ബുദ്ധ എയര്‍ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഭദ്രാപൂര്‍ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യന്നതിനിടെയാണ് അപകടം സംഭവിച്ചത്.

51 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് അധികൃതര്‍ പറഞ്ഞു. രാത്രി 9 മണിക്കാണ് സംഭവം. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റര്‍ വിമാനം നീങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.