- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ പെരുമാറ്റത്തേയും അക്കാദമിക പെര്‍ഫോര്‍മന്‍സിനെയും ബാധിക്കുന്നു; കാമ്പസില്‍ മധുരമുള്ള സ്നാക്സിനും ശീതളപാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍
മധുരമുള്ള സ്നാക്സിനും ശീതളപാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍

ദുബായ്: സ്‌കൂളുകളിലേക്ക് കൊണ്ടു വരാന്‍ കഴിയുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍. കുട്ടികളില്‍ മധുരപദാര്‍ഥങ്ങളടങ്ങിയ സ്‌നാക്കുകളുടെയും നുരഞ്ഞ് പൊങ്ങുന്ന ശീതള പാനിയങ്ങളുടെയും അമിത ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ഇത്. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുട്ടികളുടെ പെരുമാറ്റത്തേയും അക്കാദമിക് പെര്‍ഫോമന്‍സിനെയും ഗുരുതരമായി ബാധിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സ്‌കൂളുകള്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
മാതാപിതാക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് സ്‌കൂളുകളില്‍ നിന്നും നല്‍കിയിട്ടുണ്ട്. മധുര പലഹാരങ്ങള്‍, കൃത്രിമ കളര്‍ ചേര്‍ത്ത പലഹാരങ്ങള്‍, നുരഞ്ഞ് പൊങ്ങുന്ന ശീതള പാനീയങ്ങള്‍ തുടങ്ങിയവ സ്‌കൂളള്‍ ക്യാമ്പസുകളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം ഭക്ഷണ സംസ്‌ക്കാരം കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി, ഏകാഗ്രതാ കുറവ്, ക്ലാസ് റൂമിലെ അലംഭാവം എന്നിവയ്ക്ക് കാരണമാകുന്നതായാണ് കണ്ടെത്തല്‍.


