പാരിസ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പാരിസിലെ ആഡംബര ഫ്‌ലാറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. എപ്സ്റ്റീന്‍ ലൈംഗിക വൈകൃത്യങ്ങള്‍ക്കായി കുട്ടികളെ താമസിപ്പിച്ചിരുന്ന ഫ്‌ളാറ്റിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രഞ്ച് പത്രമായ ലെ പാരിസിയന്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സെക്‌സ് ടോയ്‌സുകളും നഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങളുമെല്ലാം പുറത്തുവന്നവയിലുണ്ട്.

മസാജ് ചേമ്പറുകളും വിവിധ സെക്‌സ് ടോയ്‌സ് നിറഞ്ഞ ഡ്രോയറും പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. നിരവധി കുട്ടികളെ എപ്സ്റ്റീന്‍ ഇവിടെ താമസിപ്പിച്ചിരുന്നതായാണ് വിവരം. 2001ലാണ് എപ്സ്റ്റീന്‍ ഈ ആഡംബര ഫ്‌ലാറ്റ് വാങ്ങിയത്. വിവാദമായ പല ലൈംഗിക കുറ്റകൃത്യങ്ങളും ഇവിടെ വച്ചാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുവപ്പ്, പിങ്ക്, ഓറഞ്ച് നിറത്തിലുള്ള കര്‍ട്ടനുകള്‍, ലൈറ്റുകള്‍, ചുമര്‍ ചിത്രങ്ങള്‍ എന്നിവ ഫ്‌ലാറ്റിലെ മുറികളില്‍ കാണാം.മാന്‍ കൊമ്പുകള്‍, ആനക്കുട്ടി, കഴുകന്‍ എന്നിവയുടെ പ്രതിമകളും മുറിയിലുണ്ട്.

എപ്സ്റ്റീന്റെ ഈ ഫ്‌ലാറ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ സുഹൃത്തും മോഡലുമായ ജീന്‍ ലുക്ക് ബ്രൂണല്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. ഒരു കുട്ടിയെ ബലാത്സംഗം ചെയ്തതിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയതിനും വിചാരണ നേരിട്ടയാളാണ് ജീന്‍ ലുക്ക്. എന്നാല്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ ജയിലില്‍ വച്ച് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് അധികൃതര്‍ പറയുന്നത്. 2019ല്‍ എപ്സ്റ്റീനേയും ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.