ലാപാസ്: ബൊളീവിയന്‍ സൈനിക വിമാനം ദേശീയ പാതയില്‍ തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പണവുമായി പോവുകയായിരുന്ന ഹെര്‍ക്കുലസ് സി-30 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.

പുതുതായി അടിച്ച ബൊളീവിയന്‍ കറന്‍സികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.