ടെഹ്‌റാന്‍: ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്‍. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സംശയിച്ച് ഇറാന്‍ വധശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാള്‍ രാജ്യത്ത് ചാരപ്രവൃത്തിയുടെ പേരില്‍ കൊല്ലപ്പെടുന്നത്.

ഇറാനിലെ അതിസുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഇവയുടെ ചിത്രങ്ങളും മൊസാദ് സംഘത്തിന് ഇയാള്‍ കൈമാറിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് പിടിയിലായ കൂറുഷ് കീവാനിയെ ബുധനാഴ്ച വധിക്കുകയായിരുന്നുവെന്ന് ഇറാന്‍ ജുഡീഷ്യറിയുടെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് കീവാനി പിടിയിലാകുന്നത്.