- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍എച്ച്എസ് അടിമുടി അഴിച്ചു പണിയാന്‍ പദ്ധതിയിട്ട് സ്റ്റാര്‍ കീര്മര് സര്‍ക്കാര്‍; എന്‍എച്ച് എസ് ട്രസ്റ്റുകളുടെ ഭരണം ജിപിമാരെ ഏല്‍പ്പിക്കാന്‍ ആലോചന
എന്‍എച്ച്എസ് അടിമുടി അഴിച്ചു പണിയാന്‍ പദ്ധതിയിട്ട് സ്റ്റാര്‍ കീര്മര് സര്‍ക്കാര്‍
ലണ്ടന്‍: എന്‍ എച്ച് എസ്സില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഹോസ്പിറ്റലുകളുടെ ചുമതല ജി പി സര്‍ജറികള്‍ ഏറ്റെടുക്കുകയും, കുടുംബ ഡോക്ടര്‍മാര്‍ ആശുപത്രികള്‍ നടത്തുകയും ചെയ്യുന്ന കാലം ഇംഗ്ലണ്ടില്‍ അതി വിദൂരമല്ല. എന്‍ എച്ച് എസ്സിനെ പരിഷ്കരിക്കുന്നതിനുള്ള ദശവത്സര പദ്ധതിയുടെ ഭാഗമായി ഇന്ന് ഹോസ്പിറ്റലുകളില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയില്‍ ഹൈസ്ട്രീറ്റില്‍ ലഭ്യമാകും എന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ് പറഞ്ഞത്.
അതേസമയം, ഒരു അടിമുടി അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദെഹം വ്യക്തമാക്കി. വിശദമായ പദ്ധതി ജൂല്യായില് പ്രസിദ്ധപ്പെടുത്തും എന്നാണ് കരുതുന്നത്. സേവനങ്ങള്‍ എങ്ങനെ ക്രമീകരിക്കണം എന്നതിനെ കുറിച്ചുള്ള പരമ്പരാഗത ചിന്ത ഒരിക്കലും എന്‍ എച്ച് എസ്സിനെ ബന്ധനത്തിലാക്കുകയില്ലെന്നും, എന്‍ എച്ച് എസ് കോണ്‍ഫെഡ് എക്സ്പോ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ വെസ് സ്ട്രീതിംഗ് പറഞ്ഞു. ശക്തമായ ട്രസ്റ്റുകള്‍ കമ്മ്യൂണിറ്റി സേവനം മാത്രം നല്കിയാല് പോരെന്നും പ്രാഥമിക കെയര്‍ കൂടി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് രോഗ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വിജയികളായ ജി പി മാര്‍ക്ക് പ്രാദേശിക ആശുപത്രികളുടെ നടത്തിപ്പുകാരായിക്കൂടാ എന്നും,എന്തുകൊണ്ട് നഴ്സുമാര്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.