- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ ആദ്യ ഇന്ത്യന്‍ വനിതാ സ്ഥാനപതിയായി പരമിത ത്രിപാഠി; 2001-ലെ ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥ
കുവൈത്തിലെ ആദ്യ ഇന്ത്യന്‍ വനിതാ സ്ഥാനപതിയായി പരമിത ത്രിപാഠി
കുവൈത്ത് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2001-ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ബാച്ചിലെ ഉദ്യോഗസ്ഥയായ ഇവര്‍ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. കുവൈത്തില്‍ സ്ഥാനപതിയായി ചുമതലേല്‍ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പരമിത ത്രിപാഠി.
നിലവിലെ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക് കെനിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നാണ് പരമിത ത്രിപാഠിയുടെ നിയമനം.
Next Story