- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത് ആയുധം കൊണ്ടല്ല, സംവാദത്തിലൂടെ'; സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
'സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത് ആയുധം കൊണ്ടല്ല, സംവാദത്തിലൂടെ'; സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപിന്റെ ആഹ്വാനം. ആയുധങ്ങള്‍ കൊണ്ടല്ല ചര്‍ച്ചയിലൂടെയാണ് സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമുണ്ടാകും മുന്‍പ് ധാര്‍മികമായി ഉത്തരവാദിത്തത്തെ കുറിച്ച് രാജ്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
മറ്റ് ലോകനേതാക്കളും സംഘര്‍ഷാവസ്ഥയില്‍ പ്രതികരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വധത്തെ റഷ്യ അപലപിച്ചു. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും പുടിന്‍ വ്യക്തമാക്കി.
ഇറാനിലെ ആക്രമണങ്ങളെ അപലപിച്ച ഉത്തരകൊറിയ നടന്നത് ഇറാന്റെ പരമാധികാരത്തിലേക്കുള്ള നിയമവിരുദ്ധ കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. യുഎസിന്റെ ഗുണ്ടായിസം പ്രതീക്ഷിച്ചിരുന്നതാണെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ പറഞ്ഞു.


