ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ പ്രതിഷേധ പരിപാടികള്‍ ബെഡ്ഫോര്‍ഡിലും; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ആഹ്വാനം
ലണ്ടന്‍: ബ്രിട്ടനില്‍ തീവ്ര വലതുപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. തുടര്‍ന്നും പ്രതിഷേധം അരങ്ങേറുമെന്ന് വിവരത്തെ തുടര്‍ന്ന് ബെഡ്ഫോര്‍ഡിലെ ജനങ്ങളോട് ശാന്തത കൈവിടരുതെന്ന അഭ്യര്‍ത്ഥനയുമായി കമ്മ്യൂണിറ്റി സംഘടനകളും ബെഡ്ഫോര്‍ഡ് പോലീസും ബെഡ്ഫോര്‍ഡ് ആന്‍ഡ് കെംപ്സ്റ്റണ്‍ എം പി മുഹമ്മസ് യാസിനും രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുതെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നിം അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിരവധി പോസ്റ്റുകളില്‍ ബെഡ്ഫോര്‍ഡിന്റെ പേരും പ്രത്യക്ഷപ്പെട്ടതോടെയാണിത്. അക്രമങ്ങളില്‍ പങ്കെടുക്കുന്നവരെ ശക്തമായി നേരിടുമെന്ന് ബെഡ്ഫോര്‍ഡ് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ബ്രിട്ടനില്‍ തീവ്ര വലതുപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. തുടര്‍ന്നും പ്രതിഷേധം അരങ്ങേറുമെന്ന് വിവരത്തെ തുടര്‍ന്ന് ബെഡ്ഫോര്‍ഡിലെ ജനങ്ങളോട് ശാന്തത കൈവിടരുതെന്ന അഭ്യര്‍ത്ഥനയുമായി കമ്മ്യൂണിറ്റി സംഘടനകളും ബെഡ്ഫോര്‍ഡ് പോലീസും ബെഡ്ഫോര്‍ഡ് ആന്‍ഡ് കെംപ്സ്റ്റണ്‍ എം പി മുഹമ്മസ് യാസിനും രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുതെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നിം അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിരവധി പോസ്റ്റുകളില്‍ ബെഡ്ഫോര്‍ഡിന്റെ പേരും പ്രത്യക്ഷപ്പെട്ടതോടെയാണിത്.
അക്രമങ്ങളില്‍ പങ്കെടുക്കുന്നവരെ ശക്തമായി നേരിടുമെന്ന് ബെഡ്ഫോര്‍ഡ് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാത്രമല്ല, പ്രദേശത്തെ ക്രമസമാധാനം കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ പരമാവധി യത്നിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം എം. പി മുഹമ്മദ് യാസിനും ജനങ്ങളോട് ശാന്തരായിരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബെഡ്ഫോര്‍ഡിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് കാണിച്ചുകൊണ്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
അത്തരം പോസ്റ്റുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് സൂപ്രണ്ട് ഗ്രഹാം ബെയ്റ്റ്സ് വ്യക്തമാക്കി. ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ അല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, ഹള്‍, ബെല്‍ഫാസ്റ്റ്, സ്റ്റോക്ക് എന്നിവ ഉള്‍പ്പടെ യു കെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമായി നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളിലായി 378 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത് എന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടയില്‍, ആള്‍ഡര്‍ഷോട്ട്, കാന്റന്‍ബറി, ഛാറ്റം, ചെംസ്ഫോര്‍ഡ്, ബെഡ്ഫോര്‍ഡ്, ബിര്‍മ്മിംഗ്ഹാം, ബ്ലാക്ക്ബേണ്‍, ബ്ലാക്ക്പൂള്‍, ബോള്ട്ടന്, ബ്രെന്റ്ഫോര്‍ഡ്, ബ്രൈറ്റണ്, ബ്രിസ്റ്റോള്‍, ഡെര്‍ബി, ഹാരോ, ഹള്‍, കെന്റ്, ലിങ്കണ്, ലിവര്‍പൂള്‍, മിഡില്‍സ്ബറോ, ന്യൂകാസില്‍, നോര്‍ത്ത് ഫിങ്ക്ലേ, നോര്‍ത്താംപ്ടണ്‍, നോട്ടിംഗ്ഹാം, ഓള്‍ഡാം, ഓക്സ്ഫോര്‍ഡ്, പീറ്റര്‍ബറോ, പോര്‍ട്ട്സ്മത്ത്, പ്രെസ്റ്റണ്, റൊതെര്ഹാം, ഷെഫീല്‍ഡ്, സ്റ്റോക്ക്, സൗത്താംപ്ടണ്‍, സൗത്ത് എന്‍ഡ്, സന്ദര്‍ലാന്‍ഡ്, ടാംവര്‍ത്ത്, വാള്‍താംസ്റ്റോ, വിഗാന് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 7 ന് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ചില വാട്ട്സ്അപ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാത്രി 8 മണി മുതല്‍ കൂടുതല്‍ കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.