- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറെ തെരുവില്‍ റേപ്പ് ചെയ്ത റൊമേനിയക്കാരന് തടവ്; ജയില്‍ മോചതനായാലും മൂന്ന് വര്‍ഷക്കാലം നിരീക്ഷണത്തില്‍ ആയിരിക്കണമെന്ന് കോടതിവിധി
വനിതാ ഡോക്ടറെ തെരുവില്‍ റേപ്പ് ചെയ്ത റൊമേനിയക്കാരന് തടവ്
ഗ്ലാസ്‌ഗോ: നഗരഹൃദയത്തിലെ തെരുവില്‍ വെച്ച് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത റൊമേനിയക്കാരന് ഒന്‍പത് വര്‍ഷത്തെ തടവ് വിധിച്ച കോടതി അയാളെ, സ്ത്രീകള്‍ക്ക് അപകടകാരിയായ വ്യക്തി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.2023 നവംബറിലായിരുന്നു ഗ്ലാസ്‌ഗോയിലെ മിറ്റ്ചല്‍ സ്ട്രീറ്റില്‍ വെച്ച് അന്ന് 27 വയസ്സുണ്ടായിരുന്ന, അപരിതിതയെ മിഹൈ നിക്കോളെ പാട്രന്‍ ബലാത്സംഗം ചെയ്തത്. തികഞ്ഞ ഞെട്ടലില്‍ ഭാഗികമായി നഗ്നയായി ആ സ്ത്രീ പിന്നീട് പട്രാനില്‍ നിന്നും രക്ഷപ്പെട്ട് ഒരു ടാക്സിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ഏറെ വൈകാതെ അറസ്റ്റിലായ പാട്രന്‍ പിന്നീട് കേസ് വിചാരണയ്ക്കിടെ കോടതി പരിസരത്ത് വെച്ചും മറ്റൊരു ലൈംഗിക പീഢന ശ്രമം നടത്തിയിരുന്നു. വിചാരണയ്ക്കൊടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഈ 34 കാരനെ ഇന്നലെയായിരുന്നു ഗ്ലാസ്‌ഗോ ഹൈക്കോടതി തടവിന് ശിക്ഷിച്ചത്. മാത്രമല്ല, എത്രയും പെട്ടെന്ന് ഇയാളെ നാട് കടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങിയാലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിച്ചേക്കാം എന്നതിനാല്‍, ജയില്‍ മോചനത്തിന് ശേഷം മൂന്ന് വര്‍ഷക്കാലത്തോളം ഇയാള്‍ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും കോടതി വിധിയിലുണ്ട്.




