- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തില്‍ കയറി ബ്രിട്ടീഷുകാരന്റെ ബഹളംവും അലര്‍ച്ചയും; റണ്‍വെയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാതെ തിരിച്ചു കൊണ്ട് വന്ന് വിമാനം
വിമാനത്തില്‍ കയറി ബ്രിട്ടീഷുകാരന്റെ ബഹളംവും അലര്‍ച്ചയും

മാഡ്രിഡ്: ഒരു കൂട്ടം ബ്രിട്ടീഷുകാരെയും വഹിച്ച് മാഡ്രിഡില്‍ നിന്നും ഇബിസിയയിലേക്ക് യാത്രയായ റെയ്ന്‍എയര്‍ വിമാനം, മദ്യപിച്ച യാത്രക്കാരന്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ വെച്ചു തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി. ഒരു യുവാവ് ക്യാബിന്‍ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 12 ലെ സായാഹ്ന സര്‍വ്വീസ് 2 മണിക്കൂര്‍ വൈകിയതായി മജോര്‍ക്ക ഡെയിലി ബുള്ളെറ്റിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു വിമാനത്തിനകത്ത് നിന്നും എടുത്ത വീഡിയോയില്‍ മദ്യപിച്ച യാത്രക്കാരന്‍ മറ്റു ചില യാത്രക്കാര്‍ക്ക് നേരെ ആക്രോശിക്കുന്നത് കാണാം.
ജീവനക്കാരില്‍ പലരും ഇയാളോട് ശാന്തനാകാന്‍ ആവശ്യപ്പെടുമ്പോള്‍, മറ്റു ചില യാത്രക്കാരും ഇതില്‍ ഇടപെടുന്നത് കാണാം. എന്നാല്‍, കോപിഷ്ടനായ ഇയാള്‍ വിമാനത്തിന്റെ പല ഭാഗങ്ങളിലും ഇടിച്ച് അരിശം തീര്‍ക്കുകയായിരുന്നു. തങ്ങള്‍ വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ഇയാള്‍ ഉച്ചത്തില്‍ അലറി വിളിക്കുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു എന്നാണ് ഒരു യാത്രക്കാരന്‍ പറഞ്ഞത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ അത് അനുസരിക്കാതെ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു എന്നും മറ്റ് യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് ഇയാള്‍ക്ക് സമീപം ജീവനക്കാര്‍ എത്തിയപ്പോള്‍ ഇയാള്‍ സീറ്റ് ബെല്‍റ്റ് വലിച്ചൂരി ചാടിയെഴുന്നേല്‍ക്കുകയും ചെയ്തു. കൂടുതല്‍ ഷോ കാണിക്കരുതെന്ന് ഒരു സഹയാത്രികന്‍ ഇയാളോട് പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നായിരുന്നു പറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് വിമാനം തിരിച്ചെത്തിച്ചത്. സ്പാനിഷ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് അയാളെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്.


