- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.ഇ- ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ അബുദബിയില്‍ കൂടിക്കാഴ്ച നടത്തി; പ്രധാന മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം
യു.എ.ഇ- ഇന്ത്യ വിദേശകാര്യ മന്ത്രിമാര്‍ അബുദബിയില്‍ കൂടിക്കാഴ്ച നടത്തി
അബൂദബി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും അബൂദബിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എസ്.ജയ്ശങ്കറും ശൈഖ് അബ്ദുല്ലയും ചര്‍ച്ച നടത്തിയത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ശൈഖ് അബ്ദുല്ല റിപ്പബ്ലിക് ദിനാശംസകള്‍ അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്‌കാരിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വിവിധ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ചയായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.