- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാരെ മുഴുവന്‍ കപ്പലില്‍ കയറ്റി നാട് കടത്താന്‍ നിര്‍ദേശിച്ചു; സാല്‍വേഷന്‍ ആര്മിക്കാരന് പണി തെറിച്ചു
കുടിയേറ്റക്കാരെ മുഴുവന്‍ കപ്പലില്‍ കയറ്റി നാട് കടത്താന്‍ നിര്‍ദേശിച്ചു; സാല്‍വേഷന്‍ ആര്മിക്കാരന് പണി തെറിച്ചു
ലണ്ടന്‍: അഭയാര്‍ത്ഥികളെ എല്ലാവരെയും കപ്പലില്‍ കയറ്റി നാടുകടത്തണമെന്ന് പറഞ്ഞ സാല്‍വേഷന്‍ ആര്‍കി ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു. അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി ഈ ചാരിറ്റി സംഘടന ഡുണ്‍ഡിയില്‍ നടത്തിയിരുന്ന, സ്ട്രാത്മോര്‍ ലോഡ്ജില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു ചാള്‍സ മാര്‍ക്കി എന്ന 56 കാരന്‍ ഇത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയത്. ഇതിനെതിരെ ഇയാള്‍ നല്‍കിയ പരാതി പരിഗണിക്കുന്ന എംപ്ലോയ്‌മെന്റ്റ് ട്രൈബ്യൂണല്‍ പക്ഷെ സാല്‍വേഷന്‍ ആര്‍മിയുടെ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു.
2024 മാര്‍ച്ചിലായിരുന്നു പിരിച്ചു വിടലിന് കാരണമായ സംഭവം നടന്നത്. നമ്മള്‍ 150 അഭ്യയാര്‍ത്ഥികളെ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ഇവിടെ താമസ സൗകര്യത്തിന് ക്ഷാമമുണ്ടാവില്ലായിരുന്നു എന്നും, അഭയാര്‍ത്ഥികളെ കപ്പലില്‍ കയറ്റി തിരിച്ചു വിടണമെന്നും മാര്‍ക്കി തന്റെ സഹപ്രവര്‍ത്തകരോട് പറയുകയായിരുന്നു. ആ ഹോസ്റ്റലില്‍ താമസിക്കുന്ന സിറിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥി ഉള്‍പ്പടെയുള്ളവരെയാണോ ഉദ്ദേശിച്ചത് എന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഇയാളുടെ മറുപടി. അഭയാര്‍ത്ഥികള്‍ ഉള്‍പ്പടെ ഭവനരഹിതര്‍ക്ക് താമസസൗകര്യം ഒരുക്കുക എന്നതായിരുന്നു മാര്‍ക്കിയുടെ ജോലി എന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
മാര്‍ക്കിയുടെ ഒരു സഹപ്രവര്‍ത്തകന്‍ ഇക്കാര്യം ലൈന്‍ മാനേജറെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വംശീയ വിവേചനം എന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. താന്‍ ഒരു അഭിപ്രായം പറയുക മാത്രമായിരുന്നു എന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അയാള്‍ നല്‍കിയ വിശദീകരണം.




