- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ നിധി കണ്ടെത്തുന്നതിന്റെ എണ്ണം കൂടി; 2024 ല്‍ ഇംഗ്ലണ്ടില്‍ നിന്നും 1,446 അപൂര്‍വ്വ വസ്തുക്കള്‍ ലഭിച്ചു
ബ്രിട്ടനില്‍ നിധി കണ്ടെത്തുന്നതിന്റെ എണ്ണം കൂടി; 2024 ല്‍ ഇംഗ്ലണ്ടില്‍ നിന്നും 1,446 അപൂര്‍വ്വ വസ്തുക്കള്‍ ലഭിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിധി കണ്ടെത്തുന്നതിന്റെ എണ്ണം കൂടി വരികയാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യപാദത്തിന്റെ ആകൃതിയിലുള്ള ഒരു വിളക്കും. ഒരു ഇയര്‍വാക്സ് സ്‌ക്കൂപ്പും അടക്കം നിരവധി അസാധാരണ വസ്തുക്കളാണ് അടുത്തിടെ ഒരു ഉല്‍ഖനനത്തില്‍ ലഭിച്ചത്. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പോര്‍ടബിള്‍ ആന്റിക്വിറ്റീീസ് സ്‌കീമില്‍ താത്ക്കാലികമായി രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ പറയുന്നത് 2024 ല്‍ ഇംഗ്ലണ്ടില്‍ നിന്നും 1,446 അപൂര്‍വ്വ വസ്തുക്കള്‍ ലഭിച്ചു എന്നാണ്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 1,266 ആയിരുന്നു.
ഇതില്‍ ഏറ്റവും അധികം വസ്തുക്കള്‍ കണ്ടെടുത്തത് കിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 388 അപൂര്‍വ്വ വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മെറ്റല്‍ ഡിക്‌റ്റേറ്ററിസ്റ്റുകളായ എമ്മ യൂവെല്ലിനെ പോലുള്ളവരാണ് ഇവയില്‍ അധികവും കണ്ടെത്തിയത്. ആയിരക്കണക്കിന് പുരാവസ്തുക്കളാണ് എമ്മ ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ചരിത്രത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു.




