ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധമായ തീരപ്രദേശ കേന്ദ്രങ്ങളിലൊന്നില്‍, മലഞ്ചെരുവില്‍ നിന്നും 300 അടി താഴേക്ക് കാര്‍ പതിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞു. ഐല്‍ ഓഫ് വൈറ്റ്‌ലെ ആലം ബേയില്‍ വെള്ളത്തിലേക്കാണ് കാര്‍ വീണത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒഴിവുകാലമാസ്വദിക്കാന്‍ എത്തിയ നിരവധിപേര്‍ സംഭവത്തിന് ദൃക്സാക്ഷികളായി.

വിവരമറിഞ്ഞെത്തിയ തീരദേശ സേനയും, പോലീസും, അഗ്‌നിശമന പ്രവര്‍ത്തകരുമെല്ലാം രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി. ഏറെ നേരത്തിനു ശേഷം ഒരു പുരുഷന്റെ മൃതശരീരം കണ്ടെത്താനായി. പിന്നീട് മറ്റൊരു പുരുഷനെ കൂടി കണ്ടെത്തി. അയാളെ കരയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.