- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യു.എസിന് കൈമാറി; ഊബറിന് 2715 കോടി പിഴയിട്ടും ഡച്ച് അതോറിട്ടി
ഹേഗ്: യൂബറിന് വന്‍ പിഴയിട്ട് ഡച്ച് അതോറിറ്റി. സുരക്ഷയില്ലാതെ യൂറോപ്യന്‍ ഡ്രൈവര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ യു.എസിലേക്ക് കൈമാറ്റം ചെയ്‌തെന്ന കേസിലാണ് ടാക്‌സി സേവന കമ്പനിയായ ഊബറിന് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഡച്ച് ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി(ഡി.പി.എ)യാണ് പിഴ ചുമത്തിയത്. ടാക്സി ലൈസന്‍സുകള്‍, ലൊക്കേഷന്‍ ഡാറ്റ, ഫോട്ടോകള്‍, പേയ്മെന്റ് വിശദാംശങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഡ്രൈവര്‍മാരുടെ മെഡിക്കല്‍ ഡാറ്റ എന്നിവയുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ഊബര്‍ ശേഖരിച്ചതായി ഡി.പി.എ പറഞ്ഞു. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ സാങ്കേതികമായോ […]
ഹേഗ്: യൂബറിന് വന്‍ പിഴയിട്ട് ഡച്ച് അതോറിറ്റി. സുരക്ഷയില്ലാതെ യൂറോപ്യന്‍ ഡ്രൈവര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ യു.എസിലേക്ക് കൈമാറ്റം ചെയ്‌തെന്ന കേസിലാണ് ടാക്‌സി സേവന കമ്പനിയായ ഊബറിന് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഡച്ച് ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി(ഡി.പി.എ)യാണ് പിഴ ചുമത്തിയത്.
ടാക്സി ലൈസന്‍സുകള്‍, ലൊക്കേഷന്‍ ഡാറ്റ, ഫോട്ടോകള്‍, പേയ്മെന്റ് വിശദാംശങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഡ്രൈവര്‍മാരുടെ മെഡിക്കല്‍ ഡാറ്റ എന്നിവയുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ഊബര്‍ ശേഖരിച്ചതായി ഡി.പി.എ പറഞ്ഞു.
വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ സാങ്കേതികമായോ മറ്റോ നടപടി സ്വീകരിക്കാതെ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന ഡേറ്റ കൈമാറ്റം യൂറോപ്യന്‍ യൂനിയന്റെ പൊതുവിവര സംരക്ഷണ നിയമങ്ങളുടെ (ജി.ഡി.പി.ആര്‍) ലംഘനമാണെന്ന് അതോറിറ്റി ചെയര്‍മാന്‍ അലീഡ് വൂള്‍ഫ്‌സെന്‍ ചൂണ്ടിക്കാട്ടി. ഡേറ്റ കൈമാറ്റം ചെയ്യാന്‍ യു.എസും യൂറോപ്യന്‍ കമീഷനും ചേര്‍ന്ന് രൂപകല്‍പന ചെയ്ത പ്രൈവസി ഷീല്‍ഡ് ചട്ടം അസാധുവാണെന്ന് 2020ല്‍ യൂറോപ്യന്‍ യൂനിയന്‍ കോടതി വിധിച്ചിരുന്നു.
എന്നാല്‍, തീരുമാനം തെറ്റാണെന്നും നീതിക്ക് നിരക്കാത്തതാണെന്നും അപ്പീല്‍ നല്‍കുമെന്നും ഊബര്‍ പ്രതികരിച്ചു.