- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടര ദിവസം ശേഷിക്കെ ന്യൂസിലാന്റിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ; കീവീസിന് 540 റൺസ് വിജയലക്ഷ്യം; ഇന്ത്യ രണ്ടാം ഇന്നിങ്ങ്സിൽ 276 റൺസിന് ഡിക്ലയർ ചെയ്തു; രണ്ടാം ഇന്നിങ്ങ്സിലും ടോപ്പ് സ്കോററായി മായങ്ക് അഗർവാൾ
മുംബൈ: ഇന്ത്യക്കതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാന്റിന് കൂറ്റൻ വിജയലക്ഷ്യം.രണ്ടര ദിവസവും പത്ത് വിക്കറ്റും ശേഷിക്കെ സന്ദർശകർക്ക് ജയിക്കാൻ 540 റൺസ് വേണം.രണ്ടാം ഇന്നിങ്ങ്സിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബാറ്റ്സമാന്മാരുടെ കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന സ്കോറിൽ ഇന്ത്യ ഡിക്ലയർ ചെയ്തു.41 റൺസോടെ അക്സർ പട്ടേൽ പുറത്താകാതെ നി്ന്നു.62 റൺസെടുത്ത മായങ്ക് അഗർവാൾ തന്നെയാണ് രണ്ടാം ഇന്നിങ്ങ്സിലും ഇന്ത്യയുടെ ടോപ്പ് സ്കോറർ.
അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മികവ് തുടർന്ന മായങ്ക് 108 പന്തുകൾ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകൾ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റൺസെടുത്തു.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗർവാൾ - ചേതേശ്വർ പൂജായ ഓപ്പണിങ് സഖ്യം 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ശുഭ്മാൻ ഗിൽ 75 പന്തുകൾ നേരിട്ട് 47 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഗിൽ മടങ്ങിയത്. കോലി 84 പന്തുകൾ നേരിട്ട് 36 റൺസെടുത്തു.
26 പന്തിൽ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 41 റൺസെടുത്ത് പുറത്താകാതെ നിന്ന അക്ഷർ പട്ടേൽ രണ്ടാം ഇന്നിങ്സിലും തിളങ്ങി. ശ്രേയസ് അയ്യർ (14), വൃദ്ധിമാൻ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ താരങ്ങൾ. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.
കിവീസിനായി അജാസ് പട്ടേൽ നാലും രചിൻ രവീന്ദ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റൺസിന് എറിഞ്ഞൊതുക്കി 263 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്