- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎൽ താരം നിക്കോളാസ് പുരാൻ വിവാഹിതനാകുന്നു; വധു ദീർഘകാലമായി സുഹൃത്തായ അലീസ മിഗ്വേൽ: വിവാഹ നിശ്ചയ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിന് ആശംസകളുമായി കിങ്‌സ് ഇലവൻ, വിൻഡീസ് താരങ്ങൾ
ട്രിനിഡാഡ്: ഐപിഎൽ 13ാം സീസണിലെ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായ നിക്കോളാസ് പുരാൻ വിവാഹിതനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിവാഹ നിശ്ചയ ചിത്രം പുറത്തു വിട്ടു കൊണ്ടാണ് താരം വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ദീർഘകാലമായി സുഹൃത്തായ അലീസ മിഗ്വേലാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് വിവാഹക്കാര്യം പുരാൻ പരസ്യമാക്കിയത്. മുട്ടുകുത്തിനിന്ന് മിഗ്വേലിനെ മോതിരമണിയിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.
'ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും അലീസ മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരും അറിയിക്കുന്നു' ഇരുപത്തഞ്ചുകാരനായ താരം ചിത്രത്തിനൊപ്പം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13-ാം സീസണിനായി പുരാനൊപ്പം അലീസയും എത്തിയിരുന്നു.
വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതിന് പിന്നാലെ കിങ്‌സ് ഇലവനിലും വെസ്റ്റിൻഡീസ് ടീമിലും പുരാനൊപ്പം കളിക്കുന്നവർ താരത്തിന് ആശംസകൾ നേർന്നു. കിങ്‌സ് ഇലവൻ താരങ്ങളായ മൻദീപ് സിങ്, ജിമ്മി നീഷം, അർഷ്ദീപ് സിങ്, കൃഷ്ണപ്പ ഗൗതം തുടങ്ങിയവരും വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ, കീറൻ പൊള്ളാർഡ് തുടങ്ങിയവരും ഇരുപത്തഞ്ചുകാരനായ താരത്തിന് ആശംസകൾ നേർന്നു.
ഐപിഎൽ 13ാം സീസണിൽ ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ എന്നിവർക്കു പിന്നിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പഞ്ചാബ് താരമാണ് പുരാൻ. 14 മത്സരങ്ങളിൽനിന്ന് താരം നേടിയത് 353 റൺസാണ്.