- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ മമത ബാനർജിയുടെ ഉറക്കംകെടുത്തിയ യുവപോരാളി; തൃണമൂലിനെ കൂച് ബീഹാറിൽ നിർഭയം വെല്ലുവിളിച്ച 35കാരൻ; ഗോാത്രവർഗ്ഗമായ രാജ്ബൊൻഷിയിൽപ്പെട്ട നേതാവ്; ബംഗ്ലാദേശി പൗരനാണെന്ന ആരോപണം കോൺഗ്രസ് ഉന്നയിക്കുന്ന കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ കഥ
ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെ ഇന്ത്യൻ പൗരനാണോ എന്ന അന്വേഷിക്കണം എന്ന ആരോപണം ഉയരുമ്പോൾ അത് ചെറിയ കാര്യമല്ല. കേന്ദ്ര സഹമന്ത്രി നിഷിത് പ്രാമാണികിന് എതിരെയാണ് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒരുപോലെ രംഗത്തുവന്നിരിക്കുന്നത്. 35 വയസ്സുകാരാനായ പ്രാമാണിക് പ്രായം കൊണ്ട് മന്ത്രിസഭയില ഏറ്റവും ചെറുപ്പക്കാരനാണ്. അടുത്തിടെ നടന്ന പുനഃസംഘടനയിലാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. ആഭ്യന്തര, യുവജനകാര്യ സഹമന്ത്രിയായാണ് ഈ ബംഗാളി നേതാവിന്റെ നിയമനവും.
എന്നാൽ, പ്രാമാണിക് ബംഗ്ലാദേശ് പൗരനാണെന്ന ആരോപണം കേന്ദ്രം അന്വേഷിക്കണമെന്നാണ് അസം പിസിസി അധ്യക്ഷൻ റിപുൻ ബോറ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം വേണമെന്നാവശ്യപ്പെട്ടു റിപുൻ ബോറ പ്രധാനമന്ത്രിക്കു നൽകിയ കത്ത് അദ്ദേഹം ട്വിറ്ററിലും പങ്കിട്ടു. എന്നാൽ, പ്രാമാണിക് ജനിച്ചതും വളർന്നതും വിദ്യാഭ്യാസം ചെയ്തതും ഇന്ത്യയിലാണെന്നു കേന്ദ്രമന്ത്രിയോടടുത്ത വ്യത്തങ്ങൾ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ ഗായിബന്ധ ജില്ലയിലെ ഹരിനാഥ്പുരിയാണു കേന്ദ്രമന്ത്രിയുടെ ജന്മസ്ഥലമെന്നും അദ്ദേഹം കംപ്യൂട്ടർ പഠനത്തിനാണു ബംഗാളിലേക്കു വന്നതെന്നും മാധ്യമറിപ്പോർട്ടുകൾ ഉദ്ധരിച്ച് ബോറ ആരോപിച്ചു. കംപ്യൂട്ടർ ബിരുദം നേടിയശേഷം പ്രാമാണിക് ആദ്യം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പിന്നീടു ബിജെപിയിലേക്കു മാറി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ കൂച്ബിഹാറിൽനിന്നു ജയിച്ചുരാജ്യസഭ എംപി കൂടിയായ ബോറ പറഞ്ഞു.
ആരോപണം അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണം തെളിയിക്കുന്ന രേഖകൾ ആദ്യം ഹാജരാക്കട്ടെ എന്നാണു ബിജെപി നിലപാട്. നിഷിത് പ്രാമാണിക് നിർഭയനായി കൂച് ബീഹാറിൽ മമതയുടെ തൃണമൂലിനെ നേരിട്ട യുവാവാണ്. കൂച് ബീഹാൾ ഉൾപ്പെട്ട വടക്കൻ ബംഗാളിനെ തൃണമൂലിൽ നിന്നും മോചിപ്പിച്ച യുവരക്തം കൂടിയാണ് നിഷിത് പ്രാമാണിക്. ഇയാളുടെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള സ്ഥാനക്കയറ്റം മമതയുടെ ഉറക്കം കെടുത്തുമെന്ന് തീർച്ച.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂച് ബീഹാർ ലോക്സഭാമണ്ഡലത്തിൽനിന്ന് നിഷിത് പ്രാമാണിക് 54,231 വോട്ടുകൾക്കാണ് തൃണമൂലിലെ പരേഷ് ചന്ദ്ര അധികാരിയെ തറപറ്റിച്ചത്. അന്നത് രക്തത്തിലെഴുതിയ പോരാട്ടമായിരുന്നു. ഏതുവിധേനെയും നിഷിതിനെ തോൽപ്പിക്കുക എന്നത് മമതയുടെ പ്രതിജ്ഞയായിരുന്നു. എന്നാൽ ഈ യുവാവിന്റെ മുന്നിൽ മമതയ്ക്ക് അടിതെറ്റി. വർഗ്ഗീയത ഉൾപ്പെടെ എല്ലാ തന്ത്രങ്ങളും നിഷിതിനെതിരെ പയറ്റിയിട്ടും നടന്നില്ല. ഒടുവിൽ കുച് ബീഹാർ മണ്ഡലം തൃണമൂലിൽ നിന്നും എന്നെന്നേക്കുമായി പ്രാമാണിക് മോചിപ്പിച്ചു. അങ്ങിനെയാണ് ഈ ചെറുപ്പക്കാരൻ കൂച് ബീഹാറിന്റെ നേതാവായി ഉയർന്നത്.
നിർഭയരായ പോരാളിയെന്ന് മോദി തിരിച്ചറിഞ്ഞതോടയാണ് മന്ത്രിസ്ഥാനം ലഭിച്ചതും. അതാണ് പുതിയ സ്ഥാനക്കയറ്റത്തിന് പ്രാമാണിക്കിന്റെ ജീവിതത്തിൽ വഴിയൊരുക്കിയത്. ഇക്കുറി ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ 54 സീറ്റുകളിൽ 30ലും ബിജെപി കൊടിപാറിച്ചതിന് പിന്നിൽ നിഷിത് പ്രാമാണിക്കിന്റെയും ജോൺ ബർളയുടെയും വിയർപ്പും ധീരതയുമുണ്ട്. ഇക്കുറി ബിജെപി ബംഗാളിൽ പിടിച്ചെടുത്ത 77 സീറ്റുകളിൽ 41 എണ്ണം പിടിച്ചെടുക്കുന്നതിലും നിഷിത് പ്രാമാണിക്കിനും ജോൺ ബർളയ്ക്കും ശന്തനു താക്കൂറിനും പങ്കുണ്ട്.
കൂച് ബീഹാറിൽ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയാണ് നിഷിത് പ്രാമാണിക്. ഇക്കുറി നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ കൂച് ബീഹാറിൽ നടന്ന വെടിവെപ്പ് ഏറെ വാർത്ത പിടിച്ചുപറ്റിയുന്നു. മോദിയുടെ മിഷൻ ബംഗാളിന് വേണ്ടി ജീവൻ തൃണവൽഗണിച്ച് പണിയെടുത്ത യുവായിരുന്നു പ്രാമാണിക്. വടക്കൻ ബംഗാളിൽ തൃണമൂലിനെ തുടച്ചുനീക്കിയതിൽ ഈ യുവാവായിരുന്നു പ്രധാനി. ഇക്കുറി നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിഷിതിന്റെ ലോക്‌സഭാ മണ്ഡലമായ കുച് ബീഹാറിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു.
ആലിപുർദുവാർ, ജൽപൈഗുരി, ഡാർജലിങ്, കലിംപോംഗ് എന്നിവിടങ്ങളിലെല്ലാം കാവിക്കൊടി പാറി. ആലിപുർദുവാറിലെ ബിജെപി എംപിയായ ജോൺ ബർല വടക്കൻ ബംഗാളിൽ പുതിയൊരു കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. ഇപ്പോൾ വടക്കൻ ബംഗാളിൽ നിന്നുള്ള രണ്ടു പേരും- ജോൺ ബർളയും നിഷിത് പ്രാമാണികും കേന്ദ്രമന്ത്രിസഭയിലെത്തുമ്പോൾ ഈ ആവശ്യം കൂടുതൽ ശക്തിയോടെ ഉയർന്ന് വന്നേക്കും.
ഗോത്രവർഗ്ഗമായ രാജ്ബൊൻഷിയിൽപ്പെട്ട നേതാവാണ് നിഷിത് പ്രാമാണിക്. രാജ്ബൊൻഷി, കംതാപുരി എന്നീ ഗോത്രസമൂഹങ്ങൾ കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് തുടങ്ങി നാളുകളേറെയായി. ഇതിനിടെയാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. എന്നാൽ, ബംഗ്ലാദേശ് പൗരനാണെന്ന ആരോപണം ഉയരുമ്പോൾ അതിനെ ചെറുക്കുക എന്ന കാര്യം കൂടിയാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭക്കും ഉണ്ടായരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ