- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറികൾക്ക് ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകല വേണം; ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപണി തടത്തേണ്ടത് ക്വാറി ഉടമയെന്നും നിയമസഭാ സമിതി
തിരുവനന്തപുരം: ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാസമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ ക്വാറി ഉടമകളുടെ ചെലവിൽ അറ്റകുറ്റപണികൾ നടത്തണമെന്നും പരിസ്ഥിതി സമിതി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സമിതിയാണ് റിപ്പോർട്ട് തയ്യറാക്കിയത്.
നിലവിൽ 50 മീറ്ററാണ് ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലുള്ള അകലം. ഇത് 200 മീറ്ററാക്കിയാൽപ്പോലും ഇതിൽ നിന്ന് ജനവാസകേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ആഘാതത്തിൽ നിന്ന് മുക്തമാകാൻ കഴിയില്ലെന്നാണ് പരിസ്ഥിതി സമിതിയുടെ നിരീക്ഷണം. കൂടാതെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്ന രീതി ഉപേക്ഷിച്ച് ബ്ലേഡ് കട്ടിങ്, ഇലക്ട്രിക് ഇതര രീതികൾ സ്വീകരിക്കണം. ഇലക്ട്രിക് ഇതര ടെക്നോളജി ഉപയോഗിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ക്വാറികൾ ഖനനവ്യവസ്ഥകൾ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പാക്കാനായി ജനപ്രതിനിധികളും പൊതുപ്രവർത്തകരും വകുപ്പ്തല ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന നിരീക്ഷണസമിതി രൂപവത്കരിക്കണം എന്നാണ് മറ്റൊരു ശുപാർശ. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് വീട് നിർമ്മാണത്തിന് നിശ്ചിത അളവിൽ പാറ സബ്സിഡിയായി നൽകണമെന്നും, പാറയ്ക്കും പാറ ഉല്പന്നങ്ങൾക്കും വില നിയന്ത്രണം ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെടുന്നു.
ക്വാറി പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന് വിദഗ്ധ സമിതി പഠനം നടത്തണം, വാഹനം നിരീക്ഷിക്കുന്നതിന് ജിപിഎസ് സംവിധാനം ഏർപ്പെടുത്തണം, ഖനനശേഷം ഉപേഷിക്കുന്ന പാറമടകൾ വ്യവസ്ഥകൾക്കനുസരിച്ച് പരിപാലിക്കുന്നില്ലെങ്കിൽ ലൈസൻസിയിൽ നിന്ന് പിഴ ഈടാക്കണം. ക്വാറി പ്രവർത്തനം ജലസ്രോതസ്സുകളെ ബാധിക്കുന്നുണ്ടോ, മണ്ണിന്റെ ഘടനപരമായ മാറ്റങ്ങൾ സോയിൽ പൈപ്പിങ് പോലെയുള്ള പ്രതിഭാസങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നറിയുന്നതിന് ശാസ്ത്രീയമായ പഠനം വേണം.
നാശനഷ്ടങ്ങൽക്കുള്ള സെക്യൂരിറ്റി തുക ഖനാനുമതി നൽകുമ്പോൾത്തന്നെ ഉടമകളിൽനിന്ന ഈടാക്കണം. എന്നിവയാണ് പരിസ്ഥിതി സമിതി നൽകിയിരിക്കുന്ന മറ്റ് ശുപാർശകൾ.
മറുനാടന് ഡെസ്ക്