- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്; നിയമം കോർപ്പറേറ്റ് അനുകൂലവും കർഷക വിരുദ്ധവും; മൂന്ന് നിയമവും പിൻവലിക്കണമെന്ന് പ്രമേയം; മോദിയുടെ പേര് ചേർക്കണമെന്ന ഭേദഗതിക്ക് അംംഗീകരാമില്ല; കേന്ദ്രത്തിനെതിരെ ബിജെപി പിന്തുണയിൽ പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചു. ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്. പ്രതിപക്ഷം മുമ്പോട്ട് വച്ച രണ്ട് ഭേദഗതികൾ അംഗീകരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരായ ഭേദഗതി അംഗീകരിച്ചില്ല.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കർ വ്യക്തമാക്കി. കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. കേന്ദ്രം എന്നു പറഞ്ഞാൽ പ്രധാനമന്ത്രിയും വരുമെന്ന് പറഞ്ഞാണ് ഈ ഭേദഗതി മുഖ്യമന്ത്രി തള്ളിയത്. കേന്ദ്ര നിയമം കർഷക താത്പര്യത്തിന് യോജിച്ചതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട നിയമമാണിതെന്നും സംസാരിക്കവേ ഒ. രാജഗോപാൽ പറഞ്ഞു. എന്നാൽ പ്രമേയത്തെ രാജഗോപാൽ എതിർത്തതുമില്ല. ഏക കണ്ഠമായാണ് പാസാക്കിയതെന്ന് സഭയ്ക്ക് പുറത്ത് വിശദീകരിക്കുകയും ചെയ്തു. ഇതോടെ നിയമസഭയിൽ ബിജെപിയും പ്രമേയത്തെ അംഗീകരിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിന്മാറിയിൽ വിപണിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കർഷകർക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി. സമ്മേളനത്തിന് മുന്നോടിയായി ഗവർണർ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമാനതകളില്ലാത്ത സമരമാണ് ഡൽഹിയിൽ കർഷകർ നടത്തുന്നതെന്ന് ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന് കെ.സി ജോസഫ് സംസാരിച്ചു.
കർഷക പ്രക്ഷോഭം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നമാക്കി തീർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവേ മാണി സി കാപ്പൻ ആരോപിച്ചു. പാർലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവേ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ