- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗണിലുടെ വണ്ടി വരുന്നത് കണ്ട് തടഞ്ഞു നിർത്തി ചാടിക്കയറി ചുമട്ടുകൂലി ചോദിച്ചത് ചാക്കൊന്നിന് 40 രൂപ; സിഐടിയുക്കാരുടെ ഭീഷണി കൂടിയപ്പോൾ സാക്ഷാൽ കൃഷി ഓഫീസർ തന്നെ ചുമട്ടുകാരനായി; അസിസ്റ്റന്റിനെയും കൂട്ടി രണ്ടാം നിലയിലേക്ക് ചുമന്നു കയറ്റിയത് ഏഴു ചാക്ക് നെൽവിത്ത്; എല്ലുമുറിയെ പണിയെടുക്കുന്ന കൃഷി ഓഫീസറുടെ കഥ പത്തനംതിട്ടയിൽ നിന്ന്
പത്തനംതിട്ട: തരിശുരഹിത പദ്ധതി പ്രകാരം നെൽകൃഷി ചെയ്യുന്നതിന് വിത്തുമായി കൃഷി ഭവനിലേക്ക് വന്ന ലോറി സിഐടിയു ചുമട്ടു തൊഴിലാളി ഹൈജാക്ക് ചെയ്തു. കൃഷി ഓഫീസിന്റെ മുറ്റത്ത് എത്തിയപ്പോൾ ചുമട്ടു തൊഴിൽ തന്റെ ജന്മാവകാശമെന്ന രീതിയിൽ, ആരും പറയാതെ തന്നെ ഒരു ചാക്ക് തലയിൽ കയറ്റി രണ്ടാമത്തെ നിലയിലുള്ള ഓഫീസിൽ എത്തിച്ചു. പിന്നെ ബാക്കിയുള്ള ചാക്കുകൾ ഇറക്കുന്നതിന് വിലപേശലായി. ചാക്കൊന്നിന് ചുമട്ടു കൂലി 40 രൂപ വീതം തരണമെന്ന് ഭീഷണിയായി. കൃഷി ഓഫീസിൽ ഭയന്നില്ല. 30 കിലോ വീതമുള്ള ഏഴു ചാക്കുകൾ ഓഫീസറും അസിസ്റ്റന്റും ചേർന്ന് ചുമന്ന് മുകളിൽ എത്തിച്ചു. പത്തനംതിട്ട കൃഷി ഭവനിൽ ഇന്നലെ വൈകിട്ട് മൂന്നിന് അരങ്ങേറിയ സംഭവം, മുഖ്യമന്ത്രി പറഞ്ഞാലും ചുമട്ടു തൊഴിലാളികളും സിഐടിയുവും നന്നാകില്ല എന്നതിന്റെ ഉദാഹരണമായി. ഡോക്ടേഴ്സ് ലേനിൽ കാപ്പിൽ ആർക്കേഡിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൃഷി ഓഫീസിന് മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലോറിയിൽ ലോഡു വരുന്നത് കണ്ട് ടൗണിൽ വച്ച് തന്നെ സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളി വാഹനത്തിൽ കയറി
പത്തനംതിട്ട: തരിശുരഹിത പദ്ധതി പ്രകാരം നെൽകൃഷി ചെയ്യുന്നതിന് വിത്തുമായി കൃഷി ഭവനിലേക്ക് വന്ന ലോറി സിഐടിയു ചുമട്ടു തൊഴിലാളി ഹൈജാക്ക് ചെയ്തു. കൃഷി ഓഫീസിന്റെ മുറ്റത്ത് എത്തിയപ്പോൾ ചുമട്ടു തൊഴിൽ തന്റെ ജന്മാവകാശമെന്ന രീതിയിൽ, ആരും പറയാതെ തന്നെ ഒരു ചാക്ക് തലയിൽ കയറ്റി രണ്ടാമത്തെ നിലയിലുള്ള ഓഫീസിൽ എത്തിച്ചു.
പിന്നെ ബാക്കിയുള്ള ചാക്കുകൾ ഇറക്കുന്നതിന് വിലപേശലായി. ചാക്കൊന്നിന് ചുമട്ടു കൂലി 40 രൂപ വീതം തരണമെന്ന് ഭീഷണിയായി. കൃഷി ഓഫീസിൽ ഭയന്നില്ല. 30 കിലോ വീതമുള്ള ഏഴു ചാക്കുകൾ ഓഫീസറും അസിസ്റ്റന്റും ചേർന്ന് ചുമന്ന് മുകളിൽ എത്തിച്ചു. പത്തനംതിട്ട കൃഷി ഭവനിൽ ഇന്നലെ വൈകിട്ട് മൂന്നിന് അരങ്ങേറിയ സംഭവം, മുഖ്യമന്ത്രി പറഞ്ഞാലും ചുമട്ടു തൊഴിലാളികളും സിഐടിയുവും നന്നാകില്ല എന്നതിന്റെ ഉദാഹരണമായി.
ഡോക്ടേഴ്സ് ലേനിൽ കാപ്പിൽ ആർക്കേഡിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൃഷി ഓഫീസിന് മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലോറിയിൽ ലോഡു വരുന്നത് കണ്ട് ടൗണിൽ വച്ച് തന്നെ സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളി വാഹനത്തിൽ കയറിപ്പറ്റി. ലോഡിറക്കാൻ തങ്ങൾക്കാണ് അവകാശമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ലോറി കൃഷി ഓഫീസിന്റെ മുന്നിൽ വന്നു നിന്നതും ചുമട്ടു തൊഴിലാളി തനിയെ ഒരു ചാക്ക് വിത്ത് തലയിൽ ചുമന്ന് രണ്ടാം നിലയിലുള്ള കൃഷി ഓഫീസിൽ എത്തിച്ചു.
ഇതു കണ്ട് പകച്ചു പോയ കൃഷി ഓഫീസർ എ തോമസുകുട്ടി കാര്യം തിരക്കി. ലോഡ് ഇറക്കാനുള്ള അവകാശം തനിക്കാണെന്ന് ചുമട്ടു തൊഴിലാളി ഓഫീസറെ അറിയിച്ചു. നിരക്ക് പറഞ്ഞ ശേഷം ഇറക്കാമെന്നായി കൃഷി ഓഫീസർ. ചാക്കൊന്നിന് 40 രൂപ വേണമെന്ന് തൊഴിലാളി ആവശ്യപ്പെട്ടു. ഇത് സർക്കാർ ഓഫീസാണ് തങ്ങൾക്ക് ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് ഓഫീസർ അറിയിച്ചു. ഇതോടെ തൊഴിലാളി, യൂണിയൻ നേതാവിനെ ഫോണിൽ ബന്ധപ്പെട്ടു.
40 രൂപയിൽ കുറച്ച് ലോഡിറക്കാൻ കഴിയില്ലെന്ന് നേതാവും പറഞ്ഞു. ഇവർ തമ്മിൽ വാക്കു തർക്കം നടക്കുന്നതിനിടെ ലോറി ഡ്രൈവർ ഇടപെട്ടു. തനിക്ക് മറ്റു കൃഷി ഓഫീസുകളിൽ ലോഡ് ഇറക്കേണ്ടതാണെന്നും എത്രയും പെട്ടെന്ന് തന്നെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും ചേർന്ന് ലോഡ് സ്വയം ഇറക്കുകയായിരുന്നു. ഈ സമയമത്രയും ചുമട്ടു തൊഴിലാളി കണ്ടു കൊണ്ടു നിന്നു. മുഴുവൻ ചാക്കും ഓഫീസ് ഗോഡൗണിൽ എത്തിച്ചു കഴിഞ്ഞപ്പോൾ ചുമട്ടു തൊഴിലാളി താനിറക്കിയ ഒരു ചാക്കിന്റെ കൂലി 40 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
നൽകാൻ നിർവാഹമില്ലെന്ന് ഓഫീസർ അറിയിച്ചു. കിട്ടിയേ തീരുവെന്നായി തൊഴിലാളി. രസീത് തന്നാൽ പണം കൊടുക്കാമെന്ന് ഒടുവിൽ കൃഷി ഓഫീസർ സമ്മതിച്ചു. രസീതുമായി വരാമെന്ന് പറഞ്ഞ പോയ ചുമട്ടു തൊഴിലാളി ഇന്നലെ വൈകിട്ട് ഓഫീസ് അടയ്ക്കുന്നത് വരെ അവിടെ എത്തിയില്ല.