തളിപ്പറമ്പ് . വീട്ടിൽ നിന്നും ഗ്യാസ് കൈകാര്യം ചെയ്യവെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണമടഞ്ഞു. കുറ്റിക്കോൽ മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാലയത്തിന് സമീപം താമസിക്കുന്ന എം.ശ്രീജിത്ത് (38) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ടത്. ഓഗസ്റ്റ് 8 ന് ആയിരുന്നു സംഭവം.

മുണ്ട പ്രത്തെ പരേതനായ സി.കെ.ബാലകൃഷ്ണൻ - മാപ്പോത്ത് തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ. വിനിഷ, മകൻ സായ് ശ്രാവിൺ. ഗൾഫിലായിരുന്ന ശ്രീജിത്ത് കോവിഡ് മഹാമാരിക്കിടയിൽ കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. തളിപ്പറമ്പ പൊലീസ് മൃത ദേഹം ഇൻക്വസ്റ്റ് നടത്തി.