- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് നഴ്സ് വാഹനാപകടത്തിൽ മരിച്ചു; മരണം സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
കൊച്ചി: എറണാകുളത്ത് നഴ്സ് വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ നഴ്സായ അനു തോമസ് (32) ആണ് മരിച്ചത്. ദേശീയപാതയിലെ മാടവനയിലാണ് സംഭവം. സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് ദൃക്സാക്ഷികൾ.
Next Story