- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ നഴ്സിനു നേരെ ആക്രമണം; മൂന്ന് തവണ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; സംഭവം കണ്ട് പിന്നാലെ വന്ന കാറിലുള്ളവർ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല; മുഖത്തെ എല്ലിന് പൊട്ടൽ; ഹെൽമറ്റ് ധരിച്ച അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ശാന്തി
ആലപ്പുഴ: കൊണ്ടോട്ടിയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടുക്കുന്ന മറ്റൊരു സംഭവം കൂടി. ചേർത്തലയിൽ നഴ്സിനെ സ്കൂട്ടർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ് ഭവനിൽ എസ്.ശാന്തിക്കാണ് (34) പരുക്കേറ്റത്.
ഇവർക്ക് നേരെ ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമായിട്ടില്ല. എന്താണ് സംഭവത്തിലേക്ക് നയിച്ചതെന്നതും വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ നെടുമ്പ്രക്കാട് ഗവ. സ്കൂളിനു സമീപമായിരുന്നു നഴ്സ് ആക്രമിക്കപ്പെട്ടത്.
ശാന്തിയെ മൂന്ന് തവണ സ്കൂട്ടർ ഇടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു. റോഡിൽ വീണ ശാന്തിയെ മറ്റു യാത്രക്കാരും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയാിരുന്നു. ചൊവ്വാഴ്ച വീണ്ടും അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എക്സ് റേ എടുത്തു. മുഖത്തെ എല്ലിന് പൊട്ടലുണ്ട്. കാൽമുട്ടിന് പരുക്കറ്റു. ചേർത്തല പൊലീസ് കേസെടുത്തു.
പിന്നാലെ വന്ന കാറിലുള്ളവർ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെൽമറ്റ് വച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ശാന്തി മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ