- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റിങ് ജോലിക്കിടെ കോവണിയിൽ നിന്നും വീണ് യുവാവ് മരിച്ചു; കണ്ണൂരിൽ മരണമടഞ്ഞത് 37കാരനായ മുഹമ്മദ് ഹനീഫ
കണ്ണൂർ: പെയിന്റിങ് ജോലിക്കിടെ കോവണിയിൽ നിന്നും വീണു പരുക്കേറ്റ യുവാവ് മരണമടഞ്ഞു. ള്ളിയിൽ ആവിലാട്ടെ ദാറുസുറൂറിൽ യു.പി മുഹമദ് ഹനീഫ ( 37 ) യാണ് മരിച്ചത്. ബുധനാഴ്‌ച്ച രാവിലെ പത്തരയോടെയാണ് അപകടം. ള്ളിയിൽ ടൗണിന് സ്മീപമുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുകൾ ഭാഗത്ത് പെയിന്റിങ് ജോലിക്കായി കയറിയ ഹനീഫ കോവണിയിൽ നിന്നും തെന്നി താഴെ വീഴുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹനീഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു. എ.ഹംസ - റുഖിയ്യ ദമ്പതികളുടെ മകനാണ്. ഭാര്യ.. സബിന മക്കൾ : മുഹമ്മദ് ഫിദൽ , ഫുഹാദ്, ലിയാ സുറൂർ . സഹോദരങ്ങൾ: ജ സീറ, ഖമറുന്നിസ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story