പത്തനംതിട്ട: റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ്വാർ ഇടിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന് പരുക്ക്. ഞായറാഴ്ച രാവിലെ 11 മണിയോടെ സെന്റ് പീറ്റേഴ്സ് ജങ്ഷനിലാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പിന്നിലേറ്റ പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.