മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിൽ. സ്വകാര്യ കാറില്‍ അനധികൃതമായി മദ്യം കടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വെച്ചാണ് പ്രവാസിയെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാൻ പോലീസ് വ്യക്തമാക്കി.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.