- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ കയറ്റാതെ വന്നതോടെ പ്രദേശം മുഴുവൻ സംഘർഷാവസ്ഥ; ഒമാനിൽ പ്രവാസികളെ അറസ്റ്റ് ചെയ്ത് പോലീസ്
മസ്കറ്റ്: ഒമാനിലെ അദ് ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി. ക്യാമ്പിലെ താമസ സൗകര്യങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ചില തൊഴിലാളികളെ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘം തടഞ്ഞതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് അദ് ദാഖിലിയ്യ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ മസ്കറ്റ് ഗവർണറേറ്റ് പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും ബന്ധപ്പെട്ട മറ്റ് യൂണിറ്റുകളെയും വിന്യസിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തത്.
ആക്രമണത്തിലും സ്വത്ത് നശിപ്പിക്കൽ നടപടികളിലും പങ്കെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കമ്പനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.




