- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇലക്ട്രിക് ഗെയിംസ് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്ക്; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
മസ്കറ്റ്: ഇലക്ട്രിക് ഗെയിംസ് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്ക്. ഒമാനിലെ സോഹാറിലാണ് സംഭവം നടന്നത്. സോഹാറിലുള്ള ഒരു ഷോപ്പിങ് കേന്ദ്രത്തിലെ ഇലക്ട്രിക് ഗെയിംസിനായുള്ള ഏരിയയിലാണ് കുട്ടി ഗെയിം കളിച്ചു കൊണ്ടിരുന്നത്. വിവരം ലഭിച്ച ഉടൻ തന്നെ നോർത്ത് ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അടിയന്തര സംഘം സംഭവസ്ഥലത്തെത്തി.
സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുപോലെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Next Story