- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോണിനെ പിടിച്ചുകെട്ടാൻ റഷ്യ റെഡി; തങ്ങളുടെ സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്സിനുകൾ പുതിയ ഭീഷണിയെ കീഴടക്കും; മറ്റ് ജനിതക മാറ്റം വന്ന വൈറസുകൾക്ക് എതിരെ ഈ വാക്സിനുകൾ ഫലപ്രദം; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയാൽ ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കാം എന്നും ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവിഡ് ഒമിക്രോൺ വൈറസ് വളരെ അപകടകാരിയെന്നും, നിലവിലുള്ള വാക്‌സിനുകളെ മറികടക്കുമെന്നും ആശങ്ക ഉയർന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടന അടക്കം വൈറസിന്റെ സ്വഭാവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കിട്ടിയില്ലെന്ന് പറയുന്നു. അതേസമയം, തങ്ങളുടെ സ്പുട്‌നിക്-വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകൾ ഒമിക്രോണിന് എതിരെ ഫലപ്രദമെന്ന് റഷ്യയുടെ അവകാശവാദം. രണ്ടുഡോസുള്ള സ്പുട്‌നിക് വി വാക്‌സിനും ഒരു ഡോസ് മാത്രമുള്ള സ്പുട്‌നിക് ലൈറ്റും കഴിഞ്ഞ വർഷം റഷ്യ വളരെ വേഗത്തിൽ വികസിപ്പിച്ചിരുന്നു. പരീക്ഷണങ്ങളിൽ മികച്ച ഫലം തന്ന ഈ വാക്‌സിനുകൾ ഡബ്ല്യുഎച്ച്ഒയുടെ അനുമതി കാക്കുന്നു.
മറ്റ് ജനിക മാറ്റം വന്ന വൈറസുകൾക്കെതിരെ ഫലപ്രദമായതുകൊണ്ട് തന്നെ ഒമിക്രോണിനെയും സ്പുട്‌നിക് വിയും, ലൈറ്റും കീഴടക്കുമെന്ന് റഷ്യ വിശ്വസിക്കുന്നു, ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിനിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലങ്കിൽ 2022 ഫെബ്രുവരി 20 ഓടെ കൂടി കോടിക്കണക്കിന് വാക്‌സിൻ തങ്ങൾക്ക് ഉത്പാദിപ്പിക്കാൻ കഴിയുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ. കിറിൽ ദിമിത്രേവ് പറഞ്ഞു.
ലോകത്ത് വാക്സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഒമിക്രോണും മറ്റ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളും ഉടലെടുക്കാൻ കാരണമെന്നും ദിമിത്രേവ് പറഞ്ഞു. നേരത്തെ, വ്യത്യസ്ത വാക്സിനുകൾ ഉൾപ്പെടുത്തിയ സമീപനം വേണമെന്നും വാക്സിൻ നിർമ്മാതാക്കൾ യോജിച്ചു പ്രവർത്തിക്കണമെന്നും സ്പുട്നിക് വാദിച്ചിരുന്നു. സ്പുട്നിക് അവതരിപ്പിച്ച വാക്സിൻ കോംബോകൾ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകൾക്കെതിരെ പോരാടുന്നതിൽ നിർണായകമാണെന്നും ദിമിത്രേവ് കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന പറയുന്നത്
ഒമിക്രോൺ തീർച്ചയായും ആഗോള വ്യാപകമായി വളരെ വലിയ റിസ്‌ക് തന്നെ എന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഈ വൈറസ് എത്രത്തോളം പകരും, എത്രത്തോളം അപകടകാരിയാണ് എന്നീ കാര്യങ്ങളാണ് അറിയാനിരിക്കുന്നത്. ഒമിക്രോൺ മൂലം വലിയൊരു വ്യാപനം ആഗോള തലത്തിൽ ഉണ്ടായാൽ, പ്രത്യാഘാതങ്ങൾ ഗുരുതരം ആയിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ, ഇതുവരെ ഈ കോവിഡ് വകഭേദവുമായി ബന്ധപ്പെട്ട ഒരു മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.1.1.529 ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടുപിടിച്ചത്. പിന്നീട് ഇത് ഒമിക്രോൺ എന്ന് പേരുമാറ്റുകയായിരുന്നു. താരതമ്യേന ദുർബലരാണ് ആൽഫ, ബീറ്റ, ഗാമ വേർഷനുകൾ. എന്നാൽ, വിശ്വരൂപം കാട്ടിയത് ഡെൽറ്റ വകഭേദവും. ഒമിക്രോണിന്റെ സ്വഭാവമാണ് അറിയാനുള്ളത്.
ഡെൽറ്റയെ അപേക്ഷിച്ച് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ ഒമിക്രോൺ പകരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആർടിപിസിആർ ടെസ്റ്റ് വഴി ഒമിക്രോണിന്റെ സാന്നിധ്യം അറിയാൻ കഴിയും. ഡബ്ല്യുഎച്ച്ഒ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഈ വകഭേദത്തിന്റെ പ്രഹര ശേഷി പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം നിരവധി ആഴ്ചകൾ എടുത്തേക്കും.
കൂടുതൽ ഗുരുരാവസ്ഥയിലേക്ക് നയിക്കുമോ ഒമിക്രോൺ എന്ന കാര്യത്തിലും വ്യക്തതയില്ല. മറ്റുവകഭേദങ്ങളുടെ ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്നും പറയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇത് ഒമിക്രോൺ തന്നെയാവണമെന്നില്ല. മറ്റുവകഭേദങ്ങളും ആവാം. ആദ്യം റിപ്പോർട്ട ചെയ്ത് ഒമിക്രോൺ കേസുകൾ ചെറുപ്പക്കാരായ സർവകലാശാല വിദ്യാർത്ഥികളിലായിരുന്നു. അവർക്ക് കാര്യമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ആശങ്കയായി ജനിതക മാറ്റങ്ങൾ
ആകെ 50 ഓ അതിലധികമോ ജനിതക മാറ്റങ്ങൾ ഒമിക്രോണിന് സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. ഇത്രയധികം ജനിതക മാറ്റം വന്ന വൈറസ് എങ്ങനെ പെരുമാറും എന്ന കാര്യത്തിലാണ് ആശങ്ക എന്ന് ലോകാരോഗ്യസംഘടനയുടെ ടെക്‌നിക്കൽ ഹെഡ് മരിയ വാൻ കെർകോവെ കഴിഞ്ഞ ദിവസം പറഞ്ഞു.
ഈ വകഭേദം ലോകത്തിന്റെ മറ്റുപല ഭാഗത്തും മറഞ്ഞുകിടപ്പുണ്ടാകുമോ എന്ന സംശയവും ശാസ്ത്രജ്ഞർ ഉയർത്തുന്നു. നവംബർ 9 നാണ് ദക്ഷിണാഫ്രിക്കൻ ഗവേഷകർ ആദ്യ ഒമിക്രോൺ കേസ് കണ്ടുപിടിച്ചത്. പിന്നീട് ബുധനാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് വിവരം റിപ്പോർട്ട് ചെയ്തു. നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞത് പോസിറ്റീവായി കാണുന്നു ശാസ്ത്രലോകം.
ഡെൽറ്റയേക്കാൾ ആറുമടങ്ങ് പ്രഹര ശേഷിയോ?
ഒമിക്രോണിന്റെ പ്രഹര ശേഷിയെ കുറിച്ചുള്ള കഥകൾ നിറം പിടിപ്പിച്ചതാണ്. ശാസ്്ത്രത്തിന്റെ പിൻബലമില്ല. എന്നിരുന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം ഡെൽറ്റയേക്കാൾ ഏകദേശം ആറുമടങ്ങ് പ്രഹര ശേഷി ഒമിക്രോണിന് ഉണ്ടാകാം. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന് റിപ്പോർട്ട് പ്രകാരം ഒമിക്രോണിന് മോണോ ക്ലോണൽ ആന്റിബോഡി തെറാപ്പിയോ, കോക് ടെയിൽ ചികിത്സയോ ഫലപ്രദം ആകണമെന്നില്ല. പ്രതിരോധ ശേഷി മറികടക്കാനും, സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചവരിലും രോഗബാധ ഉണ്ടാക്കാനും കഴിഞ്ഞേക്കും.
മറുനാടന് മലയാളി ബ്യൂറോ