പാലക്കാട്: മക്കളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാർ അമ്മയുടെ കണ്ണീരിൽ ഈ സർക്കാർ ഒലിച്ചുപോകുമെന്ന് ഉമ്മൻ ചാണ്ടി. തെളിവുകൾ നശിപ്പിച്ച് ആരെയോ സംരക്ഷിക്കാൻ പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അമ്മയെ കൂടുതൽ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.