അഞ്ജു പാര്‍വതി പ്രഭീഷ്‌

കേരളം ഒന്നടങ്കം ഞെട്ടുന്ന ആ ബോംബ് കയ്യിലുണ്ടെന്ന് പറഞ്ഞ് ഒരു ഓണ്‍ലൈന്‍ ചാനല്‍ കൃത്യം ഒരു മണിക്ക് തന്നെ അതങ്ങട് പൊട്ടിച്ചു. ഇവിടെ ദാസപ്പനും കൂട്ടരും ഒരു സംസ്ഥാനത്തെ മൊത്തം കൊള്ളയടിച്ച് ജനങ്ങളുടെ മൂട്ടില്‍ ബോംബ് പൊട്ടിച്ച് പൊട്ടിച്ച് അതുങ്ങള്‍ക്ക് ഇപ്പോള്‍ ബോംബ് എന്ന് കേട്ടാല്‍ മറ്റേ ശ്രീമതി ടീച്ചറെ മാത്രം കുലുക്കിയ ഓലപടക്കം ഇല്ലേ, അതിന്റെ വില പോലും ഇല്ലാതായിട്ട് ഇരിക്കുവാ. അപ്പോഴാണ് ഒരിക്കല്‍ ഇട്ട് പൊട്ടിച്ച ഒരു ഗുണ്ട് എടുത്ത് വീണ്ടും ഒരിക്കല്‍ കൂടി എറിയുന്നത്.

ഇനി പറയാന്‍ പോകുന്ന കുറച്ച് കാര്യങ്ങള്‍ കേട്ട് എന്നെ സംസ്ഥാന ദ്രോഹിയോ സ്ത്രീ രൂപം പൂണ്ട ചീപ്പ് സ്ത്രീവിരുദ്ധയോ ആക്കിയാലും കുഴപ്പമില്ല. ചിലത് പറഞ്ഞേ തീരൂ. തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത് പ്രയോഗിക്കുന്ന ഒടുക്കത്തെ ആയുധമായിട്ട് ഒരു പെണ്ണിനെയും അവളുടെ ഗര്‍ഭത്തെയും അവരോധിക്കുമ്പോള്‍ അത് അവള്‍ക്ക് ട്രോമ ആവില്ലേ മാപ്ര സുഹൃത്തുക്കളെ? ഈ കഥയിലെ ഇരയുടെ അടുത്ത സുഹൃത്തുക്കളുടെ ആദ്യകാല വിലാപം തന്നെ ആ കുട്ടി അനുഭവിക്കുന്ന മെന്റല്‍ ട്രോമ ആണല്ലോ. അവളുടെ സ്വകാര്യത എടുത്ത് വീശുന്ന പൊതുസമൂഹത്തിന്റെ സൈക്കോ മൈന്‍ഡ് സെറ്റിനെ കുറിച്ച് പാരഗ്രാഫ് കണക്കിന് പോസ്റ്റ് ഇട്ട അവരുടെ മാപ്ര സുഹൃത്തുക്കള്‍ക്ക് ഇതിനോട് എന്ത് തോന്നുന്നു?

ഇതേ ഗര്‍ഭവുമായിട്ട് ബന്ധമുള്ള ഒരു വോയ്‌സ് നോട്ടിന്റെ കുറേ ഭാഗം ആദ്യം എടുത്ത് വീശിയത് ഇതേ പോലൊരു തെരഞ്ഞെടുപ്പ് വേളയില്‍ ആയിരുന്നു. ഇപ്പോഴിതാ അടുത്തൊരു തെരഞ്ഞെടുപ്പ് പടി വാതിലില്‍ എത്തി നില്ക്കുമ്പോള്‍ അടുത്ത ഓഡിയോ. ഇങ്ങനെ മുറിച്ച് മുറിച്ച് ഓഡിയോ ഇടുമ്പോള്‍ ജീവിതത്തില്‍ ഒട്ടുമേ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു അധ്യായം വീണ്ടും ആ പെണ്‍കുട്ടിക്ക് മുന്നില്‍ ഇടുന്നത് ആ പെണ്‍കുട്ടിയോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഇനി ഇത് ആ കുട്ടിയുടെ വേട്ടക്കാരനോട് ഉള്ള പ്രതികാരമാണെന്ന തരം വേര്‍ഷന്‍ ആണെങ്കില്‍ ആറു മാസത്തെ ഇടവേളകളില്‍ കൃത്യമായി മുള പൊക്കുന്ന പ്രതികാരം കൊണ്ട് നാണം കെടുന്നത് അയാളാണോ, അതോ ആ പെണ്‍കുട്ടിയും ഇതിലൊന്നും ഭാഗം അല്ലാത്ത ആ കുട്ടിയുടെ കുടുംബവും ആണോ?

കോഴിത്തരം അലങ്കാരം ആക്കി അത് കൈയ്യോടെ പിടിച്ചപ്പോള്‍ Who cares എന്ന് ചോദിച്ച ആള്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അല്ലെങ്കില്‍ തന്നെ ഈ ഒരു ഇഷ്യുവിന്റെ പേരില്‍ അയാള്‍ അത്ര കണ്ട് അപമാനിക്കപ്പെട്ടിട്ടിട്ടുണ്ട്, അത് അയാള്‍ deserving ആണ് താനും. പക്ഷേ എന്നും എന്നും ഒരേ ബോബ് എടുത്ത് അയാളുടെ മൂട്ടില്‍ പൊട്ടിക്കാന്‍ ഇറങ്ങിയാല്‍ ബോധം ഉള്ള ആളുകള്‍ പറയും നിറുത്തേടയ്, പോയി വേറെ കളി കളിച്ച് സീറ്റുകള്‍ പിടിക്കാന്‍ നോക്ക് എന്ന്

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കോഴിത്തരത്തെ മാത്രം ഹൈലൈറ്റ് ചെയ്ത് കമ്മി മീഡിയാസ് തെരഞ്ഞെടുപ്പ് സമയം ആവുമ്പോള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന അവിഹിത എഞ്ചിന്‍ കണ്ട് കണ്ട് ഇപ്പോള്‍ ആളുകള്‍ക്ക് മടുപ്പായി തുടങ്ങിയെടെയ്. പതിനെട്ട് വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും ഉഭയ കക്ഷി സമ്മതത്തോടെ ബന്ധപ്പെടാന്‍ റൈറ്റ് ഉണ്ടെന്നിരിക്കെ, അയാളും ഈ സ്ത്രീയും തമ്മില്‍ ഉണ്ടായ ലൈംഗിക ബന്ധത്തെ, അതില്‍ ഉണ്ടായ ഗര്‍ഭത്തെ ഫോക്കസ് ചെയ്ത് ഇതിന് മുമ്പേ ചര്‍ച്ചകള്‍ ഇവിടെ നടന്നത് അല്ലേ? പിന്നെ ഗര്‍ഭ ചിദ്രം, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതില്‍ അപ്പുറത്തെ വശത്തു നിന്ന് ശബ്ദ സാനിധ്യം അല്ലാത്ത ബോഡി പ്രെസെന്‍സ് ഇല്ലെന്നിരിക്കെ, അവര്‍ നിയമപരമായി മുന്നോട്ട് പോവാതെ ഇരിക്കുവോളം അത് അവര്‍ രണ്ട് പേരുടെ മാത്രം സ്വകാര്യത അല്ലേ?

വിവാഹം എന്ന ഉടമ്പടി ഒന്നും ഇല്ലാതെ ലിവിങ് റിലേഷനില്‍ ഉള്ളപ്പോള്‍ എനിക്ക് നിന്നില്‍ ഒരു കുഞ്ഞ് വേണം, നീ ഗര്‍ഭവതി ആവൂ എന്ന് ഒരുത്തന്‍ പറയുമ്പോള്‍, അതിന്റെ consequences ആലോചിക്കേണ്ടത് പെണ്ണ് തന്നെയാണ്. ഗര്‍ഭം എന്നത് പെണ്ണിനെ സംബന്ധിച്ച് ഒളിപ്പിക്കാന്‍ കഴിയാത്ത സംഗതി ആണെന്ന ബോധം ഉള്ളപ്പോള്‍ ഏത് പ്രണയത്തിന്റെ പേരില്‍ ആയാലും അതിന് സമ്മതം മൂളിയത് പെണ്ണുങ്ങടെ വിവരക്കേട്. ഭൂമി ഉണ്ടായ കാലം മുതല്‍ അവിഹിതത്തിന്റെ വിത്ത് പേറേണ്ടി വന്നിട്ടുള്ളത്, അതിന്റെ പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളത് പെണ്ണിന് മാത്രം. ആ ഒരു മൂള പോലും ഇല്ലാത്ത വ്യക്തി ആണോ ഈ മാധ്യമപ്രവര്‍ത്തക? പിന്നെ മറ്റൊന്ന് പ്രണയ വഞ്ചന, വിശ്വാസ വഞ്ചന ഇതെല്ലാം ഏറ്റുവാങ്ങി, ഒരു ട്രോമയില്‍ കൂടി കടന്നു പോകുന്നുവെന്ന് പലരും പറഞ്ഞ വ്യക്തി ആണല്ലോ ഈ ഓഡിയോയില്‍ കേട്ട സ്ത്രീ ശബ്ദം. അങ്ങനെയുള്ള അവസ്ഥയില്‍ ഉള്ള ഒരാള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായിരിക്കില്ലേ ആ റിലേഷന്‍ഷിപ്പ്. പക്ഷേ ഇവിടെ അത് മാത്രം ലൈം ലൈറ്റില്‍ എപ്പോഴും വരണം എന്ന് ആഗ്രഹിക്കുന്നത് എന്ത് തരം മൈന്‍ഡ് സെറ്റ് ആണ്?

ഇത് ഒരുത്തനെയും വെളുപ്പിക്കാന്‍ ഉള്ള പോസ്റ്റ് ഒന്നും അല്ല. തെറ്റ് ചെയ്തവന്‍ വെള്ളം കുടിക്കണം, കുടിക്കട്ടെ ലിറ്റര്‍ കണക്കിന്. പൊതു പ്രവര്‍ത്തനത്തെ കോഴി ഫാം ആക്കാന്‍ നടന്നതല്ലേ, അനുഭവിക്ക്. പിടിക്കപ്പെട്ട പുണ്യാളനെ, പിടിക്കപ്പെടാത്ത പുണ്യാളന്മാര്‍ ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും ഒക്കെ തള്ളിപ്പറയുന്ന, ഉപദേശിക്കുന്ന കാഴ്ച്ചയാണ് എങ്ങും.പിന്നെ കമ്മികളുടെ ഈ ആഘോഷം കാണുമ്പോള്‍ ഒന്ന് ചുമ്മാതെ ഇരിയെടെയ് എന്നും പറഞ്ഞ് അകമേ പല്ലുറുമ്മുന്നുണ്ട് MLA കസാലയില്‍ ഇരിക്കുന്ന മറ്റേ ഗ്ലൂ ഒട്ടിക്കല്‍ നടന്‍. ആനവണ്ടി വകുപ്പ് മന്ത്രി നടനാണേല്‍ സ്വന്തം കവിളില്‍ വീണ ഏതോ കെട്ടിയോന്റെ കൈ വീണ പാട് മെല്ലെ തടവുന്നുണ്ട്. ഒരു സോളാര്‍ ഗര്‍ഭം ഉണ്ടാക്കിയ പുകില്‍ അങ്ങേര്‍ക്കല്ലേ അറിയൂ.

അത് മാത്രമോ തലയില്‍ മുണ്ടിട്ട് ഓട്ട കണ്ണിട്ട് നോക്കുന്നുണ്ട് മൂന്നാറിലെ മൂവന്തിയില്‍ മുത്താരമെന്ന് പാടിയ സയന്റിസ്റ്റും വീട്ടില്‍ കയറ്റിയാല്‍ പ്രശ്‌നം എന്ന് സ്വപ്ന പറഞ്ഞ കടകം ചര്‍ച്ച് അണ്ണനും.

എന്തായാലും ഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട. ഒരു മഹാക്ഷേത്രത്തെ അപ്പാടെ കട്ട കമ്മി ടെറര്‍ മോഷണപരമ്പര ഈ ഒരു അവിഹിത ഗര്‍ഭം വച്ച് വെട്ടി മൂടണ്ടാ എന്ന് ഗര്‍ഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് ഇടയ്ക്ക് ഇടയ്ക്ക് മുറിച്ച് മുറിച്ച് ഇടുന്ന വോയ്‌സ് ക്ലിപ്പ് കൊണ്ടല്ല, മറിച്ച് തല ഉയര്‍ത്തിപ്പിടിച്ച് തന്നെ ഈ അവസ്ഥയില്‍ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്. അതാണ് പെണ്‍പോരാട്ടം. അല്ലാതെ വല്ലവരുടെയും ഇലക്ഷന്‍ ആയുധം ആക്കാന്‍ സ്വന്തം ആത്മാഭിമാനത്തേയും സ്വകാര്യതയെയും വിട്ടു കൊടുത്ത് കൊണ്ടല്ല.