- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനത്ത മഞ്ഞുവീഴ്ച; വിസ്കോൺസിനിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ
വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്കോൺസിനിലെ ഇന്റർസ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.
മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതാണ് ഈ തുടർ അപകടങ്ങൾക്ക് കാരണമായതെന്ന് വിസ്കോൺസിൻ പൊലീസ് പറഞ്ഞു.
നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോ-ബ്ലാക്ക് റിവർ ഫാൾ റോഡ് അടച്ചു. പാസഞ്ചർ കാറുകളും സെമി ട്രാക്ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
Screenshot from a viewer video of the massive pile-up on I-94 south of Eau Claire in Jackson Co. Showing the video soon on @CBS58/@WMLWTheM https://t.co/WXuLpPAkwx pic.twitter.com/Ka3gXAmgNW
- Mike Curkov (@MikeCurkov) December 23, 2021
യാത്ര ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ