- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂരജിന് ഇരട്ട ജീവപര്യന്തം പോരാ എന്ന ഉത്രയുടെ അമ്മയുടെ പ്രതികരണം സ്വാഭാവികം; ഏതൊരമ്മയും അത്തരത്തിൽ മാത്രമേ പ്രതികരിക്കൂ; കേസിലെ വിധി സ്വാഗതാർഹം എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി

തലശേരി: കൊല്ലം അഞ്ചലിലെ ഉത്രവധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധി സ്വാഗതാർഹമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ.സി.സതീദേവി. ഭർത്താവായ പ്രതി സൂരജ് വിഷപാമ്പിനെ കൊണ്ടു കിടപ്പിച്ചുള്ള ഹീനമായ കൊലപാതകമാണ് നടത്തിയതെന്നും സതീദേവി ചൂണ്ടിക്കാട്ടി. ടൗൺ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിനു ശേഷം തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി.
അത്യന്തം ഹിനമായ കൊലപാതകമാണ് വിഷപാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊണ്ട് ഉത്രയെ കൊന്നതിലൂടെ പ്രതി നടത്തിയത്.സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ കഠിനമായ വിധികൾക്ക് കോടതി തയ്യാറാക്കുമെന്നതിന്റെ ഒരു അനുഭവമാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെയുണ്ടായത്.പ്രതി ആജീവനാന്ത കാലം തടവിൽ കഴിയേണ്ടിവരുന്ന തരത്തിലാണ് വിധി യെന്നാണ് മനസിലാക്കുന്നത്.പ്രതിക്ക് ഇരട്ട ജീവപര്യന്തമെന്നവിധി പോരായെന്ന ഉത്രയുടെ അമ്മയുടെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരമ്മയും അത്തരത്തിൽ മാത്രമേ പ്രതികരിക്കുകയുള്ളു.
കേരളീയ സമൂഹത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത തരത്തിൽ നീചമായ കുറ്റകൃത്യമാണ് നടന്നത്. നീതിനിർവഹണ സംവിധാനത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് വിധിയെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി. ഉത്രവധക്കേസിലെ ശിക്ഷാവിധിയിൽ തന്റെ മകൾക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല നേരത്തെ പ്രതികരിച്ചിരുന്നു. പ്രതിയായ ഭർത്താവ് സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തിൽ ഇത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. വിധിയിന്മേൽ അപ്പീൽ നൽകുമെന്നും മണിമേഖല പറഞ്ഞു. സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു ശിക്ഷ വിധിച്ചത്.
സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. എന്നാൽ പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വർഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവും സുരജ് അനുഭവിക്കണം. ഈ 17 വർഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.


