- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അർദ്ധരാത്രി വിളിച്ചിറക്കി സ്വന്തം വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചു; പെയിന്റിങ് തൊഴിലാളി അറസ്റ്റിൽ
മല്ലപ്പള്ളി: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി സിഎംഎസ് ജങ്ഷന് സമീപം പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (24) ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. പെയിന്റിങ് തൊഴിലാളിയായ ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയാണ് പീഡിപ്പിച്ചത്.
സ്വന്തം വീട്ടിലെത്തിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിൽ വീഴ്‌ത്തിയ ഇയാൾ പ്രലോഭനങ്ങൾ നൽകിയാണ് വീട്ടിലെത്തിച്ച് പിഡിപ്പിച്ചത്.
Next Story