മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും 1.30 ലക്ഷംരൂപയുടെ പാക്കിസ്ഥാൻ നിർമ്മിത ക്രീമും, വിദേശ സിഗരറ്റുകളും എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. 290 ബോട്ടിൽ പാക്കിസ്ഥാൻ നിർമ്മിത ക്രീമാണ് പിടികുടിയത്. പിടികൂടിയ സിഗരറ്റിന് ഒരുലക്ഷം രൂപ വിലയുണ്ട് ക്രീമിന് രാജ്യാന്തര മാർക്കറ്റിൽ 30000 രൂപവിലമതിക്കുന്നുണ്ട്. പാക്കിസ്ഥാൻ ഉൽപന്നങ്ങൾക്ക് 200 ശതമാനം നികുതി നൽകണമെന്നിരിക്കെയാണ് അനധികൃതമായി ക്രീം കടത്താൻ ശ്രമിച്ചത്. അതോടൊപ്പം തന്നെ 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി.

സ്വർണ്ണത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ സിഗരറ്റും പിടികൂടി. ജിദ്ദയിൽ നിന്നും ദുബായിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നും ആണ് സ്വർണ്ണവും സിഗരറ്റും പിടികൂടിയത്. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഫലിൽ നിന്ന് 325 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
ഫാൻസി സെല്ലോ ടേപ്പിന്റെ അക്കത്ത് വച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

അതേസമയം ദുബായിലെത്തിയ കാസർകോട് സ്വദേശിയായ ആരിഫിൽ നിന്ന് 207 ഗ്രാം സ്വർണം പിടികൂടി. ഇയാൾ ട്രോളി ബാഗിന്റെ ചക്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതേ വിമാനത്തിൽ തന്നെ ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദറിൽ നിന്നും 153 ഗ്രാം സ്വർണം പിടികൂടി. ഇലക്ട്രോണിക് സ്പീക്കറിനകത്ത് വെച്ച് കടത്താൻകടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളിൽ നിന്ന് സ്വർണം പിടികൂടിയത്. മൂന്നു യാത്രക്കാരിൽ നിന്നുമായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത് .പിടികൂടിയ സ്വർണത്തിന് മാർക്കറ്റിൽ 36 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതെ സമയം ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 10000 സ്റ്റിക്ക് സിഗരറ്റും പിടികൂടി.