ലഖ്നൗ: ഉത്തർപ്ര​ദേശിൽ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല മേധാവിയാകാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗര അറസ്റ്റിലായി. ​ഗൗഡോ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായ പാക്കിസ്ഥാൻ സ്വദേശിയായ ബാനോ ബീഗമാണ് ഇന്നലെ അറസ്റ്റിലായത്. ഈ വർഷം ജനുവരി ഒന്നിന് ജലേസർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു.

പാക്കിസ്ഥാൻ സ്വദേശിയാണെങ്കിലും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രധാന്റെ മരണശേഷം 65കാരിയായ ബാനോ ബീ​ഗം ഇടക്കാല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഗ്രാമവാസികളുടെ പരാതിയിൽ ബാനോ ബീഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഗ്രാമീണരുടെ പരാതിയെ തുടർന്ന് ഇവർ പഞ്ചായത്ത് അംഗവും ഇടക്കാല പ്രസിഡന്റുമായ സംഭവം അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ ഇവർക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന് വ്യക്തമായി. 1980ൽ എറ്റാ സ്വദേശി അക്തർ അലിയെ വിവാഹം കഴിച്ചാണ് ഇവർ ഇന്ത്യയിലെത്തിയത്. പിന്നീട് ഇവർ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആധാർ കാർഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചെതെന്ന് അധികൃതർ പറഞ്ഞു. 40 വർഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യൻ പൗരനായ അക്തർ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന്ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്.

പാക് പൗരയായ ബാനോ ബീഗം ആധാർ, വോട്ടേഴ്‌സ് ഐഡി എന്നിവ നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അറുപത്തിയഞ്ചുകാരിയായ ബാനോ ബീഗം ഇറ്റാവിയിൽ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. ദീർഘകാല വിസയിൽ രാജ്യത്ത് എത്തിയ ബീഗം പിന്നീട് സമീപത്തുള്ള അഖ്തർ അലിയെ വിവാഹം കഴിച്ചു. പലവട്ടം ബീഗം ഇന്ത്യൻ പൗരത്വത്തിന് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബീഗം ഗൗഡോ പഞ്ചായത്ത് ഭരണസമിതി അംഗമായി. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രസിഡന്റ് ഷഹ്നാസ് ബീഗം മരിച്ചപ്പോൾ താല്ക്കാലിക പ്രസിഡന്റ് ആയി സ്ഥാനമേൽക്കുകയായിരുന്നു. ഗ്രാമത്തിലുള്ള ഖവായിദാൻ ഖാൻ എന്നയാൾ പരാതി നല്കിയതോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വന്നത്. ബീഗം പാക് പൗരയാണ് എന്നായിരുന്നു പരാതി. ബീഗം ഉടന് തന്നെ അധ്യക്ഷസ്ഥാനം രാജിവച്ചു. എന്നാല് ജില്ലാ പഞ്ചായത്ത് ഓഫിസര് വിഷയം ജില്ലാ കലക്ടര്ക്കു മുന്നില് ഉന്നയിച്ചു. തുടർന്ന് ബീഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഉത്തരവാവുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ധ്യാന്പാല് സിങ് ആണ് ബീഗത്തെ താല്ക്കാലിക അധ്യക്ഷയായി നിയോഗിക്കാന് ശുപാര്ശ നല്കിയത്. സിങ്ങിനെ പദവിയില്‌നിന്നു നീക്കം ചെയ്തു. ബീഗത്തിന് ആധാര് കാര്ഡും മറ്റു രേഖകളും എങ്ങനെ സംഘടിപ്പിക്കാനായി എന്നതില് അന്വേഷണം നടക്കുകയാണെന്ന് അധികൃതര് പറഞ്ഞു.