- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ട് മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് അമ്മ; കസ്റ്റഡിയിൽ; ചുരുളഴിച്ചത് ബന്ധുക്കൾക്കുണ്ടായ സംശയത്തിൽ നടത്തിയ അന്വേഷണം
പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയിൽ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ ഒമ്പതരയോടെയാണ് കുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു.
കസബ പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. കസ്റ്റഡിയിലെടുത്ത അമ്മയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം അറസ്റ്റുണ്ടാകുമെന്നും കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ആസിയ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് ആസിയ കുറ്റസമ്മതം നടത്തിയത്. രാവിലെ കുഞ്ഞിന് കഴിക്കാൻ ഭക്ഷണം നൽകിയിരുന്നതായും പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് അമ്മ ആദ്യം പറഞ്ഞിരുന്നത്. ഇത്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങിക്കാണുമെന്നും ആസിയ ബന്ധുക്കളോട് പറഞ്ഞിരുന്നു.
എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ് മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു. കഴുത്തിൽ ഞെരിച്ചതിന്റെ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്തു ഉപയോഗിച്ചാണ് ഞെരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ട്.
കുഞ്ഞിന്റേത് സ്വാഭാവിക മരണം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയത്തെ തുടർന്ന് അമ്മ ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ, കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇവർ പറഞ്ഞുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതോടെ കൊലപാതകത്തിന് കസബ പൊലീസ് കേസെടുത്ത് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഒരുവർഷത്തോളമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന ആസിയ ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം.
മറുനാടന് മലയാളി ബ്യൂറോ