കോഴിക്കോട്: മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയും നടൻ ദിലീപ് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖം ഏറെ ചർച്ചയായിരുന്നു. ഇതിൽ ദിലീപ് ലക്ഷ്യമിട്ട മാധ്യമ പ്രവർത്തകരിൽ പ്രധാനിയായിരുന്നു മംഗളം സിനിമയുടെ എഡിറ്റർ പല്ലിശ്ശേരി. ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനേയും പല്ലിശ്ശേരിയേയും കടന്നാക്രമിക്കുകയും ചെയ്തു. ഇതിന് പല്ലിശേരി അന്നു തന്നെ മറുപടി നൽകുകയും ചെയ്തു.

ഇയാൾ ആര്...? സത്യജിത് റായിയോ അമിതാഭ് ബച്ചനോ അല്ലെങ്കിൽ മമ്മൂട്ടിയോ, മോഹൻലാലോ? എന്നായിരുന്നു പല്ലിശേരിയുടെ ആരോപണങ്ങൾക്കുള്ള മറുപടി. ദിലീപ് മഞ്ജു വാര്യരെ ഇപ്പോഴും പീഡിപ്പിക്കുന്നുവെന്നും നടിയെ ആക്രമിച്ച കേസിൽ പെട്ട ബ്യൂട്ടീഷ്യനും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയമെന്നും പല്ലിശേരി തുറന്നടിച്ചു. ആയിരം കുറുക്കന്മാരുടെ കൗശലവുമായി ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന സൈലന്റ് പ്രതികാരയാണ് ദിലീപെന്നും ദിലീപിനെതിരെ ഇനി നിയമനടപടി; ആരോപണങ്ങളിൽ പല്ലിശേരി മറുനാടനോട് പറഞ്ഞിരുന്നു. ഇതോടെ തനിക്ക് ദിലീപ് ഫാൻസുകാർ ഭീഷണി സന്ദേശം അയച്ചുവെന്നാണ് പല്ലിശേരി പറയുന്നത്. അതിനിടെ മനോരമയിലെ അഭിമുഖം എഡിറ്റ് ചെയ്തതാണെന്നും അതിൽ ദിലീപ് പറഞ്ഞ പലതും തനിക്ക് അറിയാമെന്ന അവകാശ വാദവുമായി പല്ലിശേരി വീണ്ടും രംഗത്ത് എത്തി.

അഭ്രലോകം എന്ന സിനിമാ മംഗളത്തിലെ പംക്തിയിലാണ് ദിലീപിന്റെ അഭിമുഖത്തിലെ വിശദാംശങ്ങൾ എന്ന് പറഞ്ഞ് പല്ലിശേരി വെളിപ്പെടുത്തൽ നടത്തുന്നത്. മനോരമ അഭിമുഖത്തിൽ മഞ്ജു വാര്യരേയും ഭാവനേയും കളിയാക്കുന്ന പലതും ദിപീല് പറഞ്ഞെന്നും അതെല്ലാം മനോരമ എഡിറ്റ് ചെയ്തുവെന്നുമാണ് പല്ലിശേരിയുടെ ആരോപണം. മഞ്ജുവിനേയും ഭാവനയേയും വ്യക്തിഹത്യ നടത്തുന്നതാണ് അഭിമുഖമെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തൽ. അഭ്രലോകത്തിലെ വെളിപ്പെടുത്തൽ ചുവടെ

മഞ്ജുവാര്യർക്കും ഭാവനയ്ക്കും എതിരെ ദിലീപ്

ഈയിടെ ഒരു ഓൺലൈൻ ഇന്റർവ്യൂ സമയത്ത് ദിലീപ് പറഞ്ഞ ആരോപണങ്ങൾ സെൻസർ ചെയ്തിട്ടാണ് പുറത്തുവിട്ടതെന്ന് ഓൺലൈനുമായി ബന്ധപ്പെട്ടവരിൽ നിന്നും അറിഞ്ഞു. മാത്യഭൂമിയിലെ വേണു, ഞാൻ, ലിബർട്ടി ബഷീർ, മഞ്ജുവാര്യർ, ഭാവന തുടങ്ങിയവരെക്കുറിച്ചാണ് ദിലീപ് വൃത്തികെട്ട ഭാഷയിൽ സംസാരിച്ചത്. ഇത്രയും സംസ്‌കാരമില്ലാത്തവനാണ്, വൃത്തികെട്ടവനാണ് ദിലീപെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല എന്നാണ് അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ അറിയിച്ചത്.

മഞ്ജുവാര്യരെക്കുറിച്ചും ഭാവനയെക്കുറിച്ചും വൃത്തികെട്ട ആംഗ്യത്തോടെ സ്ത്രീത്വത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് ദിലീപ് സംസാരിച്ചത്. ഭാവനയുട റേറ്റ് എത്രയാണെന്നുപോലും ദിലീപ് തുറന്നുപറഞ്ഞു. ഒരു സ്ത്രീയെ ഏതൊക്കെ പേരുപറഞ്ഞു അപമാനിക്കാമോ അതിൽ കൂടുതലാണ് ദിലീപിൽനിന്നുണ്ടായത്. പൾസർ സുനി വളരെ നാളായി ആഗ്രഹിച്ചിരുന്നതാണ് ഭാവനയെ എന്നും ഈ അടുത്തകാലത്താണ് അയാളുടെ ആഗ്രഹം സാധിച്ചതെന്നും കൂടി ദിലീപ് വെളിപ്പെടുത്തുകയുണ്ടായി. പൾസർ സുനിയുമായി ഒരടുപ്പവും ഇല്ലെന്നുപറഞ്ഞ ദിലീപിനെ പൾസറുമായുള്ള അടുപ്പം എന്താണെന്ന് ഇപ്പോൾ മനസ്സിലായില്ലെ? ഭാവനയെ ഒരുത്തനും ഇനി കല്യാണം കഴിക്കില്ല. വിവാഹനിശ്ചയം തട്ടിപ്പായിരുന്നു. അവളുടെ ചരിത്രം അറിയാവുന്ന ആരെങ്കിലും വിവാഹം കഴിക്കുമോ?

എന്റെ ഔദാര്യത്തിലാണ് ഇത്രയും നാൾ ഭാവന ജീവിച്ചത്. ഞാനാണവളെ മലയാള സിനിമയിൽ വളർത്തിയത്. ഞാനില്ലായിരുന്നെങ്കിൽ അവൾ വട്ടപ്പൂജ്യമായേനെ.. അങ്ങനെ പോകുന്നു. ഭാവനയക്കുറിച്ചുള്ള ദിലീപിന്റെ ആരോപണങ്ങൾ. ഭാവനയെക്കാൾ കൂടുതൽ മോശമായി സംസാരിച്ചത് മഞ്ജുവാര്യാറെക്കുറിച്ചായിരുന്നു. വിവാഹത്തിനും മുമ്പുള്ള കഥകൾ പറഞ്ഞാണ് ദിലീപ് മഞ്ജുവിനെ കുറ്റപ്പെടത്തിയത്. ദിലീപിന്റെ കൈയിൽ നിന്നും പലപ്പോഴും മഞ്ജുവാര്യർ വഴുതിപ്പോയിട്ടുണ്ടെന്നും അതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും സഹികെട്ടപ്പോഴാണ് ബന്ധം വേണ്ടെന്നു വച്ചതെന്നും ഒരു ഭർത്താവിനും സഹിക്കാൻ കഴിയുന്ന പ്രവർത്തികളല്ല മഞ്ജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പറഞ്ഞ് പല രീതിയിലുള്ള വിശേഷണങ്ങളാണ് മഞ്ജുവിനു നൽകിയത്.

 ഈ പംക്തിയിൽ തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെ കുറിച്ചും പല്ലിശേരി വിശദീകരിക്കുന്നുണ്ട്. ദിലീപുമായി നേരിട്ടൊരു പോരാട്ടത്തിന് പല്ലിശേരി തയ്യാറെടുക്കുന്നതെന്നാണ് ഈ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന.