- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലയ്ക്കലിൽ ജോലിക്കു വന്ന നായർ സമുദായാംഗം വളച്ചെടുത്തു; വീട്ടുകാരുമായി അടുത്ത് എല്ലാം എളുപ്പമാക്കി; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം; ഡി വൈ എഫ് ഐക്കാരും ക്രൂരന്മാരായി; ഗർഭസ്ഥ ശിശുവിന്റെ അച്ഛനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന; പമ്പയിലെ ആദിവാസി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഗൗരവതരം
പത്തനംതിട്ട: പമ്പ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് ഇന്നലെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)കഴിഞ്ഞ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊത്തം എട്ടുപേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് ഗവ. ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഗർഭിണിയായ വിവരം മറച്ചു വച്ച് മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തു വന്നത്.
ഒരു വർഷം മുൻപ് നിലയ്ക്കലിൽ ജോലിക്ക് വന്ന നായർ സമുദായാംഗമായ ജയകൃഷ്ണനുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാതിരുന്ന ജയകൃഷ്ണൻ പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി ഇവിടെ നിത്യസന്ദർശകനാകാനും പെൺകുട്ടിയുമായി അടുത്ത് ഇടപഴകാനും ഇയാൾക്ക് സാധിച്ചു. അങ്ങനെയിരിക്കേ കഴിഞ്ഞ സെപ്റ്റംബർ 14 ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ ക്ഷേത്രത്തിൽ എത്തിച്ചു. പരിസരവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് വന്ന് തടഞ്ഞു.
ജയകൃഷ്ണനെ പാറത്തോട്ടിലേക്ക് പറഞ്ഞു വിട്ട പൊലീസ് പെൺകുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലുമാക്കി. വിവാഹം നടത്താൻ പോയതിന് രണ്ടു ദിവസം മുൻപ് മുതൽ ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. 2021 ജൂൺ മാസം ജയകൃഷ്ണൻ മൂന്നു ദിവസം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ ദിവസങ്ങളിൽ ശാരീരിക ബന്ധവും ഉണ്ടായി.
പതിനാറുകാരിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വൈദ്യപരിശോധന നടത്തിയിട്ട് വേണമായിരുന്നു മഹിളാമന്ദിരത്തിലേക്ക് മാറ്റാൻ. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിനുള്ള നടപടിയുണ്ടായില്ല. മഹിളാമന്ദിരത്തിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പെൺകുട്ടിയെ വൈദ്യപരിശോധന നടത്താനോ കൗൺസിലിങ് നടത്താനോ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കഴിഞ്ഞതുമില്ല.
യുവാവുമായി പ്രണയമുള്ള കുട്ടി പിന്നീട് നടന്ന കൗൺസിലിങ്ങിൽ താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചു. പത്താം ക്ലാസിൽ തനിക്ക് തുടർന്ന് പഠിക്കണമെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ട്രൈബൽ ഹോ്‌സറ്റലിലേക്ക് മാറ്റി. ഒക്ടോബർ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഈ വിവരം നേരത്തേ മനസിലാക്കിയിട്ടാണ് കാമുകൻ വിവാഹം കഴിക്കുന്നതിനായി കൊണ്ടു പോയതെന്നാണ് കരുതുന്നത്.
ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്തത് അനുസരിച്ചാണ് ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം പ്രീമെട്രിക് ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി കൗൺസിലിങിന്റെ വിവിധ ഘട്ടങ്ങളിലാണ് തന്നെ പീഡിപ്പിച്ചിവരുടെ പേരുകൾ കൂടുതലായി പറഞ്ഞത്. അങ്ങനെയാണ് ഇന്നലെ രാത്രി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇനിയുള്ള പ്രതികളിൽ മൂന്നു പേർ കൂടി ഡിവൈഎഫ്ഐക്കാരാണെന്നാണ് വിവരം. അറസ്റ്റിലായ രണ്ടു പേരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടിയുടെ കുഞ്ഞിന്റെ യഥാർഥ പിതാവിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന വേണ്ടി വരും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്