- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസമായി സ്ഥലത്ത് ഇല്ലാതിരുന്ന ഭാര്യയും മക്കളും തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആളനക്കമില്ല;ജനാലച്ചില്ല് തകർത്ത നോക്കിയപ്പോൾ കട്ടിലിൽ കണ്ടത് മൃതദേഹം;പന്തളത്ത് കോടതി ജീവനക്കാരൻ മരിച്ച നിലയിൽ
പന്തളം: കോടതി ജീവനക്കാരനെ വീട്ടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരമ്പാല പെരുമ്പുളിക്കൽ മന്നംനഗർ ശ്രീനിലയത്തിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യയും മക്കളും രണ്ട് ദിവസമായി വീട്ടിൽ ഇല്ലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ഭാര്യയും മക്കളും വീട്ടിൽ എത്തിയപ്പോൾ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജനലിന്റെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. പത്തനംതിട്ട കോടതിയിലെ അക്കൗണ്ട്സ് ക്ലാർക്ക് ആണ് മരിച്ച ശ്രീകുമാർ.
മൈനാഗപ്പള്ളി അന്നപൂർണേശ്വരി ക്ഷേത്രം സെക്രട്ടറിയുമായിരുന്നു. പത്തനംതിട്ടയിൽ നിന്നും ഡോഗ് സ്‌ക്വാഡും ഫോറൻസിക്ക് വിദഗ്ധരും എത്തി പരിശോധന നടത്തി. ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. കാരണം അറിയുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ട്ം ചെയ്യും. എസ് .എച്ച് .ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുമതിക്കുട്ടിയമ്മ (ഭദ്ര). മക്കൾ: ആര്യശ്രീ, അഭിരാം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്